Skip to main content

യേശുക്രിസ്തുവാണ് ക്രിസ്തീയവിശ്വാസത്തിൻ്റെ അടിസ്ഥാന ശില. “പത്രോസേ നീ പാറയാകുന്നു” എന്ന വാക്യം ബൈബിളിൽ‍ ഇല്ല!

ആ വാക്യം ഇങ്ങനെയാണ്:
“നീ പത്രോസാണ്; ഈ പാറമേൽ‍ എൻ്റെ സഭ ഞാൻ‍ സ്ഥാപിക്കും. നരകകവാടങ്ങൾ‍ അതിനെതിരേ പ്രബലപ്പെടുകയില്ല.” – മത്തായി 16:18

“പാറ” എന്ന് വിളിച്ചത് പത്രോസിൻ്റെ ശരിയായ ബോധ്യത്തെയാണ്. “ഈ പാറ” – “ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു” എന്ന പത്രോസിൻ്റെ ശരിയായ ബോധ്യം, അതിൽ‍ ക്രിസ്തു സഭ പണിയും എന്നാണ്.

ക്രിസ്തു, പാറ എന്ന് വിളിച്ചത് പത്രോസിൻ്റെ ശരിയായ ബോധ്യത്തെയാണ്.

പത്രൊസ് പറഞ്ഞു:
“നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വർ‍ഗസ്ഥനായ എൻ്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.” (മത്തായി 16:16)

ക്രിസ്തു സഭ സ്ഥാപിച്ചിരിക്കുന്നത് “ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു” എന്ന ശരിയായ അടിസ്ഥാനത്തിലാണ്!

“എല്ലാവരും ഒരേ ആത്മീയഭക്ഷണം കഴിച്ചു. എല്ലാവരും ഒരേ ആത്മീയപാനീയം കുടിച്ചു. തങ്ങളെ അനുഗമിച്ച ആത്മീയശിലയിൽ നിന്നാണ് അവർ‍ പാനം ചെയ്തത്. ആ ശില ക്രിസ്തുവാണ്.” (1 കോറിന്തോസ് 10:4)

“ഇതാ, സീയോനിൽ ‍ ഞാൻ‍ ഒരു കല്ല് സ്ഥാപിക്കുന്നു – തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതിൽ‍ വിശ്വസിക്കുന്നവൻ‍ ഒരിക്കലും ലജ്ജിക്കുകയില്ല. വിശ്വസിക്കുന്ന നിങ്ങൾക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവർ‍ക്ക് പണിക്കാർ‍ ഉപേക്ഷിച്ചു കളഞ്ഞകല്ല് മൂലക്കല്ലായിത്തീർ‍ന്നിരിക്കുന്നു. അത് അവർക്ക് തട്ടിവീഴ്ത്തുന്ന കല്ലും ഇടർ‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. (1 പത്രോസ് 2:6)

“എൻ്റെ ഈ വചനങ്ങൾ‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ‍ പാറമേൽ‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.” (മത്തായി 7:24)

“യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരിന്ത്യർ 3:11)

“അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർ‍ത്തപ്പെട്ടവരാണ്‌ നിങ്ങൾ‍; ഈ അടിത്തറയുടെ മൂലക്കല്ല്‌ ക്രിസ്‌തുവാണ്‌.” (എഫേസോസ്‌ 2:20)

Share: