യേശുക്രിസ്തുവിനെ മുൻനിർത്തി പിതാവായ ദൈവത്തെ നിഷേധിക്കരുത്!

By April 17, 2020Bible Facts

പിതാവാണ് ഏക സത്യ ദൈവം. യേശുക്രിസ്തു ആണ് ദൈവം എന്ന് ബൈബിൾ പറയുന്നില്ല. ബൈബിൾ പറയുന്നത് യേശുക്രിസ്തുവിൻ്റെ പിതാവാണ് ദൈവം എന്നാണ്.

ക്രിസ്തു തൻ്റെ പിതാവാണ് ദൈവമെന്ന് വളരെ കാര്യമായി ജനത്തെ പഠിപ്പിച്ച ശേഷം, യേശുക്രിസ്തുവും ശിഷ്യന്മാരും ആദിമക്രൈസ്തവരും പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ചശേഷം, യേശുക്രിസ്തുവിനെ മുൻനിർത്തി, യേശുക്രിസ്തു ആണ് ദൈവം എന്ന് പറയുന്നത് യേശുക്രിസ്തുവിനോട് ചെയ്യുന്ന എത്രമാത്രം വലിയ അപരാധമാണ്? യേശുക്രിസ്തു ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ള കാര്യമാണ് യേശുക്രിസ്തുവിൻ്റെ പിതാവാണ് ദൈവം എന്ന്.

യേശുക്രിസ്തുവിൻ്റെ പിതാവാണ് ഏക സത്യദൈവം. ഇതിന് വിപരീതമായി വ്യാജ ഉപദേശം നല്കരുത്, യേശുക്രിസ്തുവിനെ കരുവാക്കിക്കൊണ്ട് പിതാവിനെ നിഷേധിക്കുകയാണ് ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത്. പിതാവാണ് ഏക സത്യദൈവം എന്നത് നിഷേധിക്കരുത്!

യേശുക്രിസ്തു ദൈവപുത്രനും കർത്താവുമാണ്, എന്നാൽ ഏകസത്യദൈവം പിതാവാണ്.

യേശുവിനെ “ക്രിസ്തു” ആയും, “കർത്താവ്” ആയും സ്വീകരിക്കണം. അല്ലാതെ ഏത് രീതിയിൽ സ്വീകരിച്ചാലും തെറ്റിപ്പോകും. ഏകസത്യദൈവത്തെ ദൈവമായും സ്വീകരിക്കണം.

Share: