പഴയനിയമകാലഘട്ടം നിയമത്തിൻ്റെയും, ബലിയുടെയും കാലഘട്ടമായിരുന്നു. ക്രിസ്തു അതിൽ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കി. മനുഷ്യർക്ക് “സ്നേഹം” എന്ന കല്പന മാത്രമേ ഉള്ളൂ. അതിൽ നിയമവും സകല പ്രവാചകരും അടങ്ങിയിരിക്കുന്നു.
സൃഷ്ടിമുതൽ “സ്നേഹം” എന്ന കല്പനയുണ്ട്. ആദിമുതൽ ഉണ്ട്. “നിത്യത മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.” (സഭാ 3:11)
ന്യായപ്രമാണത്തിൽ നിന്ന് വള്ളിയോ പുള്ളിയോ മാറിപോകില്ല. “സ്നേഹം” എന്ന കല്പന വഴി മുഴുവൻ ന്യായപ്രമാണങ്ങളും പാലിക്കപ്പെടും. നിയമം ഇല്ലാതെ നിയമം പാലിക്കുന്ന വഴിയാണ് “പുതിയഉടമ്പടി”. നിയമത്തിൻ്റെ ഭാരത്തിൽ നിന്ന് ക്രിസ്തു മനുഷ്യനെ സ്വതന്ത്രനാക്കി.
“നിയമവും പ്രവാചകന്മാരും യോഹന്നാൻ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.” (ലൂക്കാ 16:16)
ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴല്ല. (ഗലാ. 5:18).
ആത്മാവിനാൽ നയിക്കപ്പെടുന്നവർ നിയമം ഇല്ലാതെതന്നെ നിയമം പാലിക്കും. അങ്ങനെയാണ് മനുഷ്യൻ പൂർണ്ണനാകുന്നത്.
സ്‌നേഹിക്കുക എന്ന ഒരേയൊരു കല്‍പനയിൽ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു. (ഗലാത്തിയാ 5:14)