“നിങ്ങൾ കേൾക്കുന്ന വചനം എൻ്റെതല്ല എന്നെ അയച്ച പിതാവിൻ്റെതത്രേ.” (യോഹന്നാൻ 14:24 )
എൻ്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. (യോഹന്നാൻ 7:16)
ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തൻ്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ: 14/10 )
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹന്നാൻ 12:49)
പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹന്നാൻ 5:19)
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. ഈ വചനം ആണ് പുത്രൻ മുഖാന്തിരം പിതാവ് ഭൂമിയിലേക്ക് അയച്ചത്.