ക്രിസ്ത്യാനികൾ പിതാവായ ദൈവത്തോടാണ് പ്രാർത്ഥിക്കേണ്ടത്. ആരാധനയും പിതാവായ ദൈവത്തിന്. അതേസമയം ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിനോടും പ്രാർത്ഥിക്കാം. കാരണം യേശുക്രിസ്തു മധ്യസ്ഥൻ ആണ്.
ആരാധന അല്ല ക്രിസ്ത്യാനികൾക്ക് നല്കപ്പെട്ടിട്ടുള്ള അടിസ്ഥാന കല്പന, “സ്നേഹം” ആണ്. ക്രിസ്ത്യാനികൾക്ക് നല്കപ്പെട്ടിട്ടുള്ള അടിസ്ഥാന കല്പന സ്നേഹവും അതിനെത്തുടർന്നുണ്ടാകുന്ന പ്രവർത്തനങ്ങളുമാണ്. ആരാധന ആത്മാവിലും സത്യത്തിലും പിതാവായ ദൈവത്തിന്. യേശുക്രിസ്തുവും ശിഷ്യന്മാരും ആദിമക്രൈസ്തവരും പിതാവായ ദൈവത്തെയാണ് ആത്മാവിലും സത്യത്തിലും ആരാധിച്ചത്. ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെന്നാൽ സ്നേഹവും അതിനെ തുടർന്നുണ്ടാകുന്ന പ്രവർത്തനങ്ങളുമാണ്.
ദൈവമല്ലാത്ത എന്തിനെ ആരാധിച്ചാലും അത് അസത്യം ആയതുകൊണ്ട് അത് പാപമായിത്തീരും.
ഭൂമിയിൽ മറ്റൊരു മധ്യസ്ഥനെ സ്വീകരിക്കാൻ പാടില്ല. ദൈവത്തിനും മനുഷ്യർക്കും ഇടയിൽ യേശുക്രിസ്തു എന്ന ഏക മധ്യസ്ഥൻ മാത്രമേ ഉള്ളൂ.