Skip to main content

ഞാനും പിതാവും ഒന്നാണ്:
പിതാവും പുത്രനും ആത്മാവിൽ ഒന്നായിരിക്കുന്നു എന്നതിനെയാണ്, പിതാവ് തന്നെയാണ് പുത്രൻ എന്ന് മതപുരോഹിതർ പഠിപ്പിക്കുന്നത്. പിതാവും പുത്രനും ആത്മാവിൽ ഒന്നായിരിക്കുന്നു. നമ്മളും അപ്രകാരം ഒന്നാകേണ്ടതാണ്. അങ്ങനെ നമ്മൾ ഒറ്റ ആത്മാവിൽ ആയിത്തീരും. “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹന്നാന്‍ 17:11)

ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളും:
“ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളും” എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിന് കാതലായ ഒരു ഭാഗം കൂടിയുണ്ട്. എൻ്റെ പിതാവ് തോട്ടക്കാരനും ആകുന്നു എന്നുള്ളത്. (യോഹ 15:1) “എൻ്റെ പിതാവ് തോട്ടക്കാരനും” എന്നത് ഒഴിവാക്കിയാണ് മതപുരോഹിതർ പഠിപ്പിക്കുന്നത്.

നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും:
നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നല്ല. “ഞാൻ എൻ്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും” എന്നാണ്. (യോഹന്നാൻ 14:20). ഇവിടെയും പിതാവിനെ നീക്കി കളയുന്നത് കാണാം.

അല്ഫയും ഒമേഗയും:
അല്ഫയും ഒമേഗയും – ആദിയും അവസാനവും.
യേശുക്രിസ്തുവിനെ അല്ഫയും ഒമേഗായുമെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?
യേശുക്രിസ്തു ആകാശത്തിലെയും ഭൂമിയിലെയും സൃഷ്ടിയുടെ ആരംഭകനും അവസാനവും ആയതുകൊണ്ടാണ്.
ദൈവമായ പിതാവിനെ അല്ഫയും ഒമേഗയും എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?
സകലത്തിൻ്റെയും ആരംഭകനും അവസാനവും ആയ ദൈവമായ പിതാവായതുകൊണ്ടാണ്.

എൻ്റെ കർത്താവും ദൈവവുമായുള്ളോവേ:
യോഹ: 20:26 – ൽ തോമസ് ശ്ലീഹ കർത്താവിനെയും ദൈവത്തെയും വിളിക്കുന്ന ഭാഗം. ഇവിടെ തോമസ് കർത്താവിനെയും ദൈവത്തെയും വിളിക്കുന്നതാണ്. കർത്താവിനെ മാത്രം വിളിച്ചാൽ മതിയെങ്കിൽ “കർത്താവേ” എന്ന് മാത്രം വിളിച്ചാൽ മതിയായിരുന്നു. സുവിശേഷത്തിലുടനീളം കർത്താവിനെയും ദൈവത്തെയും പ്രത്യേകം പ്രത്യകം പരാമർശിക്കുന്നത് കാണാം.

ബൈബിളിൽ ഉടനീളം ഉണ്ടായിരുന്ന യഹോവ എന്ന നാമം മതപുരോഹിതർ നീക്കി. മതത്തിന് അനുകൂലമായി ചിട്ടപ്പെടുത്തിയ ബൈബിളും ഇന്ന് ലഭ്യമാണ്. യഥാർത്ഥ ബൈബിൾ മാത്രമേ വാങ്ങാവൂ, മതപുരോഹിതരുടെ ചതിയിൽ പെടരുത്.

യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത് തന്നെ പിതാവിനെ വെളിപ്പെടുത്താനാണ്. യേശുക്രിസ്തു വെളിപ്പെടുത്തിയ പിതാവിനെ മറയ്ക്കാനാണ് മതപുരോഹിതൻ ശ്രമിക്കുന്നത്.

Share: