Skip to main content

യേശുക്രിസ്തുവിന് ദൈവമുണ്ട്.

എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.

നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെസ്യർ 1:3)

എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവുമായവൻ്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹന്നാൻ 20:17)

നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു (റോമർ: 15:5 )

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. (2 കൊരിന്ത്യർ 1:3)

നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും (എഫെസ്യർ1:17)

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. (1 പത്രൊസ് 1:3)

നിങ്ങളുടെ ദൈവമെന്നു നിങ്ങൾ‍ വിളിക്കുന്ന എൻ്റെ പിതാവാണ്‌ എന്നെ മഹത്വപ്പെടുത്തുന്നത്‌.(യോഹന്നാൻ 8: 55)

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ , എന്നിലും വിശ്വസിപ്പിൻ. (യോഹന്നാൻ 14:1)

നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. (എഫെസ്യർ 5:20 )

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (2 കൊരിന്ത്യർ 11:31)

ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവൻ്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. (1 യോഹന്നാൻ 1:3 )

ദൈവത്തിൻ്റെയും നമ്മുടെ കർത്താവായ യേശുവിൻ്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. (2 പത്രൊസ് 1:2 )

നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. (കൊലൊസ്സ്യർ 1:5)

നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1. കൊരിന്ത്യർ 1:3)

Share: