Skip to main content

ഏഴാം ദിവസം ശാബത്ത് എന്ന് പറഞ്ഞാൽ ഒരു ദിവസം മാത്രം ദൈവസന്നിധിയിൽ ആയിരിക്കാനാണ്. ഒരു ദിവസം ദൈവത്തിൻ്റെ ദിനമായി ആചരിക്ക. എന്നാൽ പുതിയ നിയമം അനുസരിച്ച് എല്ലാദിവസവും ദൈവത്തിൻ്റെ ദിവസമാണ്. ഒരു കല്പന പോലും മാറിപ്പോയിട്ടില്ല. യേശുക്രിസ്തു എല്ലാ കല്പനകൾക്കും പൂർണ്ണത വരുത്തുകയാണ് ചെയ്തത്. പുതിയ നിയമം അനുസരിച്ച് ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസവും പരിശുദ്ധമായ ദിവസമാണ്.

ശാബത്ത് ആചരിക്കുന്നതും, എപ്പോഴും ഒരുങ്ങിയിരിപ്പിൻ എന്ന് പറയുന്നതും ഒരേ കാര്യം തന്നെയാണ്. ന്യായപ്രമാണത്തിൽ ശാബത്ത് എന്നത് കേവലം ഒരു ദിവസം മാത്രമായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ എപ്പോഴും ഒരുങ്ങിയിരിപ്പിൻ എന്നാണ് പറയുന്നത്. ഒരു ദിവസം മാത്രമായി ആചരിക്കാൻ പറയുന്നില്ല. അതേസമയം ഒരുങ്ങിയിരിക്കുന്നത് ആചാരം കൊണ്ടോ അനുഷ്‌ഠാനം കൊണ്ടോ അല്ല, മറിച്ച് ആത്മാവിലുള്ള പരിശുദ്ധി കൊണ്ടാണ്.

Share: