ദൈവം ഒരുവൻ.
ദൈവം ആത്മാവാണ്. ഈ ആത്മാവ് തന്നെയാണ് മനുഷ്യരിലേക്കും വരുന്നത്. ഈ ആത്മാവ് തന്നെയാണ് പുത്രനിലും ഉള്ളത്. ഈ ആത്മാവ് തന്നെയാണ് പരിശുദ്ധാത്മാവിലും ഉള്ളത്, ഈ ആത്മാവ് തന്നെയാണ് പ്രവാചകന്മാരിലും ഉള്ളത്. ഈ ആത്മാവ് തന്നെയാണ് അപ്പസ്തോലന്മാരിലും ഉള്ളത്.
ദൈവം ഏകൻ (റോമ: 3:30)
ദൈവം ഒരുവൻ (1 തിമൊ: 2:5)
യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ (ആവ: 6:4).
ദൈവം ഏകനാണ്. (ഗലാത്തിയാ 3:20)
പിതാവായ ഏകദൈവമേ നമുക്കുള്ളു. (1 കൊരി: 8:6)
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹന്നാൻ 17:3)
നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; (മലാഖി 2:10)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെസ്യർ 1:3)
എൻ്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്; (യോഹന്നാൻ 5:24)
എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെസ്യർ 4:6)
നിങ്ങൾക്ക് ഒരു പിതാവേയുള്ളൂ – സ്വർഗസ്ഥനായ പിതാവ്.(മത്തായി 23:9)
പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എൻ്റെ അടുക്കൽ വരും.(യോഹന്നാൻ 6:45 )
ദൈവം ആത്മാവാകുന്നു. (യോഹ: 4:24)
ത്രീയേകം എന്ന വാക്ക് ബൈബിളിൽ ഇല്ല. ത്രീയേകം എന്ന വാക്ക് രണ്ട് വർത്തമാനം പറയുന്നു. മൂന്നാണ് എന്നും, ഒന്നാണ് എന്നും. ഒന്നായിരിക്കെ മൂന്നാണ് എന്നും, മൂന്നായിരിക്കെ ഒന്നാണ് എന്നും. ദൈവം ത്രിയേകൻ അല്ല. ഏകൻ.