Skip to main content

ബലി:
അവസാന ബലി ക്രിസ്തു അർ‍പ്പിച്ചു. ബലിയിൽ‍ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കി. ബലി എന്നാൽ‍ യഥാർ‍ഥത്തിൽ‍ ത്യാഗമാണ് ഉദ്ദേശിക്കുന്നത്. ബലിയല്ല, കരുണയാണ് ദൈവം ആഗ്രഹിക്കുന്നത്.

പുരോഹിത സമ്പ്രദായം:
പ്രവാചകന്മാരും, പുരോഹിതരും, ബലിയും യോഹന്നാൻ‍ വരെ ആയിരുന്നു. ബലി അർ‍പ്പിക്കാൻ‍ വേണ്ടിയായിരുന്നു പുരോഹിതർ‍. എന്നാൽ‍ ആ കാലഘട്ടത്തിന് ശേഷം ദൈവരാജ്യത്തിൻ്റെ സുവിശേഷം ആണ്. ക്രിസ്തീയ വിശ്വാസികളെല്ലാം പുരോഹിതരും ദൈവപുത്രന്മാരുമാണ്. യേശുവിനും ശിഷ്യന്മാർക്കും എങ്ങനെയാണോ പൗരോഹിത്യം ഉണ്ടായിരുന്നത്, ആ രീതിയിൽ ആണ് പൗരോഹിത്യം നിലനിൽക്കുന്നത്.

മതം:
മതം എന്നത് യഹൂദരിൽ ഇല്ലായിരുന്നു. യഹൂദരിൽ ഉണ്ടായിരുന്നത് നിയമവും ന്യായപ്രമാണവും ആയിരുന്നു. കാലകൃമത്തിൽ പരീശന്മാരും‍ ശാസ്ത്രികളും നിർമ്മിച്ചതാണ് മതം. മതം ഒഴിവാക്കി, “സകല ജാതികൾ‍ക്കും” സുവിശേഷം ലഭ്യമാക്കി.

നിയമം:
നിയമത്തിൻ്റെ ഭാരം ഇല്ലാതാക്കി. കല്പനകളെല്ലാം “സ്നേഹം” എന്ന ഒറ്റ കല്പനയിൽ സംഗ്രഹിച്ചു. “സ്നേഹം” വഴി സകല നിയമവും പാലിക്കപ്പെടും. അതിൽ‍ നിയമവും സകല പ്രവാചകരും അടങ്ങിയിരിക്കുന്നു.

പരിച്ഛേദനം:
പരിച്ഛേദനം പഴയനിയമത്തിൽ ഒരു പ്രതീകമായിരുന്നു. പരിച്ഛേദനത്തിന് അർത്ഥവും പൂർണ്ണതയും നൽകി, പരിച്ഛേദനം എന്നാൽ പാപത്തോടുള്ള വേർപിരിയൽ‍.

മേധാവിത്വം:
നേതാവ് ക്രിസ്തുവല്ലാതെ മറ്റൊരാളില്ല. ഗുരുവോ, നേതാവോ മറ്റൊരുവനില്ല, എല്ലാ മേധാവിത്വവും ഒഴിവാക്കി. ക്രിസ്തുവിൻ്റെ വാക്കുകളേക്കാൾ മറ്റൊരാളുടെ വാക്കുകൾക്ക് വില കൊടുക്കുന്നവൻ ക്രിസ്തുവിന് യോഗ്യനല്ല. ഒരു പിതാവേ ഉള്ളൂ – സ്വർഗ്ഗസ്ഥനായ പിതാവ്.

Share: