Skip to main content

ബൈബിളിലെ ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള ഭാഗങ്ങളിൽ “ദൈവമായ കർത്താവ്” എന്ന് രേഖ പെടുത്തിയിരിക്കുന്നത് പിതാവിനെയാണ്‌. അതേസമയം “യേശുവാകുന്ന കർത്താവ്” എന്ന് രേഖ പെടുത്തിയിരിക്കുന്നത് യേശുക്രിസ്തുവിനെയാണ്. നാലു സുവിശേഷങ്ങളിലും യേശുവിനെ “കർത്താവ്‌” എന്നാണ്‌ സംബോധന ചെയ്‌തിരിക്കുന്നത്‌. ക്രിസ്തുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കണം. നിങ്ങൾക്ക് “ദൈവമായ കർത്താവ്” ഒന്നേയുള്ളൂ, അത് പിതാവായ ദൈവമാണ്. യേശുക്രിസ്തുവിനെ കർത്താവായും സ്വീകരിക്കണം. യേശുക്രിസ്‌തു കർത്താവ് എന്നു പിതാവായ ദൈവത്തിൻ്റെ മഹത്വത്തിനായി സകലരും അംഗീകരിക്കേണ്ടതുണ്ട്‌ – ഫിലിപ്പിയർ 2:9.

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക് ഉണ്ട്.” (1 കൊരിന്ത്യർ 8:6)

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3)

“നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ , എന്നിലും വിശ്വസിപ്പിൻ.” (യോഹന്നാൻ 14:1)

“ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തൻ്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹന്നാൻ 14:24)

“എൻ്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹന്നാൻ 7:16)

“ഞാൻ ദൈവത്തിൻ്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.” (യോഹന്നാൻ 8:42)

“പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല;” (യോഹന്നാൻ 5:19)

“നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാഖി 2:10)

“ദൈവം തൻ്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു.” (1. യോഹന്നാൻ 4:9)

“പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹന്നാൻ 14:28)

“ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.” (യോഹന്നാൻ 14:31)

“അവൻ എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1 കൊരിന്ത്യർ 15:24)

“ക്രിസ്തു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.” (1. യോഹന്നാൻ 4:15)

“ഞാൻ‍ നിൻ്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു.” (യോഹന്നാൻ 17:8)

“ദൈവം അയച്ചവൻ ദൈവത്തിൻ്റെ വചനം പ്രസ്താവിക്കുന്നു;” (യോഹന്നാൻ 3:34)

“നീ എനിക്കു തന്നിട്ടുള്ളവർ‍ നിനക്കുള്ളവർ‍ ആകകൊണ്ട് അവർ‍ക്കുവേണ്ടിയത്രേ ഞാൻ‍ അപേക്ഷിക്കുന്നത്.” (യോഹന്നാൻ 17:9)

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ” (1. തിമൊഥെയൊസ് 2:5)

“പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.” (1 യോഹന്നാൻ 4:14)

“എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവുമായവൻ്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹന്നാൻ 20:17)

“നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെസ്യർ 1:3)

“അവർ നിൻ്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. നീ എനിക്കു തന്നത് എല്ലാം നിൻ്റെ പക്കൽ‍നിന്ന് ആകുന്നു എന്ന് അവർ‍ ഇപ്പോൾ ‍ അറിഞ്ഞിരിക്കുന്നു.” (യോഹന്നാൻ 17:7)

“നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു.” (അപ്പ. പ്രവൃ 2:36)

“അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തൻ്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി.” (അപ്പ. പ്രവൃ 3:13)

“ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹന്നാൻ 12:49)

“എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പ്രമാണിക്കും; എൻ്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവൻ്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.” (യോഹന്നാൻ 14:23)

“പരിശുദ്ധ പിതാവേ, അവർ‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ‍ അവരെ കാത്തുകൊള്ളേണമേ.” (യോഹന്നാൻ 17:11)

“ഞാൻ എൻ്റെ ഇഷ്ടമല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.” (യോഹന്നാൻ 6:38)

“നിങ്ങളുടെ ദൈവമെന്നു നിങ്ങൾ‍ വിളിക്കുന്ന എൻ്റെ പിതാവാണ്‌ എന്നെ മഹത്വപ്പെടുത്തുന്നത്‌.”(യോഹന്നാൻ 8: 55)

“ദാസൻ‍ യജമാനനെക്കാൾ‍ വലിയവൻ‍ അല്ല; ദൂതൻ‍ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.” (യോഹന്നാൻ 13:16)

“എൻ്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നലകുന്നതോ എന്റേതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കും കിട്ടും” (മർക്കോസ് 10:40)

“ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.” (1. യോഹന്നാൻ 2:24)

“എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.” (യോഹന്നാൻ 12:44)

“യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു” (അപ്പ. പ്രവൃ 5:30)

“ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2. കൊരിന്ത്യർ 1:21)

“ഞാൻ എൻ്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.” (യോഹന്നാൻ 8:50 )

“എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എൻ്റെ ഇഷ്ടം അല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എൻ്റെ വിധി നീതിയുള്ളതു ആകുന്നു.” (യോഹന്നാൻ 5:30)

“നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു.” (യോഹന്നാൻ 8:26)

“അവൻ്റെ കല്പനയോ, അവൻ്റെ പുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.” (1. യോഹന്നാൻ 3:23)

“എൻ്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്;” (യോഹന്നാൻ 5:24)

“എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)

“നിങ്ങൾക്ക് ഒരു പിതാവേയുള്ളൂ – സ്വർഗസ്ഥനായ പിതാവ്.” (മത്തായി 23:9)

“തൻ്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1 കൊരിന്ത്യർ 1:9 )

“ദൈവത്തിൻ്റെയും നമ്മുടെ കർത്താവായ യേശുവിൻ്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.” (2 പത്രൊസ് 1:2 )

“പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എൻ്റെ അടുക്കൽ വരും.” (യോഹന്നാൻ 6:45 )

“നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു” (റോമാ: 15:5 )

“ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവൻ്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.” (1 യോഹന്നാൻ 1:3 )

“അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു.” (റോമർ 1:21 )

“നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.” (1. കൊരിന്ത്യർ 15:57)

“ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തൻ്റെ ശക്തിയാൽ ഉയിർപ്പിക്കും.” (1. കൊരിന്ത്യർ 6:14)

“യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1. യോഹന്നാൻ 5:1 )

“യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവൻ്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹന്നാൻ 20:31 )

“നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫെസ്യർ 5:20 )

“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും.” (റോമാ 8 : 3)

“ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ.” (റോമർ 16:26 )

“നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എൻ്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.” (1 കൊരിന്ത്യർ 1:4 )

“നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവത്തിന്നു സ്തോത്രം.” (കൊലൊസ്സ്യർ 1:5)

“നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (1. കൊരിന്ത്യർ 1:3)

Share: