“ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.” (ലൂക്കാ 5:36)
പഴയനിയമ കാലഘട്ടം ഇനി ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല. നിയമം ഇല്ലാതെ തന്നെ നിയമം പാലിക്കുന്ന അവസ്ഥയാണ് പുതിയനിയമം. മനുഷ്യൻ പൂർണ്ണനാകുന്ന ഒരു കാലഘട്ടമാണ് പുതിയ നിയമം. ഇത് പുതിയ ഉടമ്പടിയുടെ കാലഘട്ടമാണ്. നിയമത്തിൻ്റെ സഹായത്തോടെ മനുഷ്യൻ നില്ക്കുന്ന കാലഘട്ടമായിരുന്നു പഴയനിയമ കാലഘട്ടം. എന്നാൽ ഇനി അതുപോലെ ജീവിച്ചാൽ അത് ഒരു പോരായ്മ ആയി ആയിരിക്കും പരിഗണിക്കപ്പെടുക. മനുഷ്യൻ ദൈവദൂതന്മാരെപ്പോലെ നിയമം ഇല്ലാതെ നില്ക്കാൻ പഠിക്കണം.