Skip to main content

പിതാവായ ദൈവത്തിനും പുത്രനും ഒരേ ആത്മാവാണ്. അങ്ങനെയാണ് ഇവർ‍ ഒന്നാകുന്നത്. പിതാവും പുത്രനും ഒരാളാണ് എന്നല്ല ഇതിനർ‍ത്ഥം. പിതാവ് പിതാവും പുത്രന്‍ പുത്രനും ആണ്. പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ നമ്മളും ഒന്നാവേണ്ടതാണ് – യോഹന്നാൻ 17:21. അങ്ങനെ നമ്മൾ ഒരു ആത്മാവിൽ ആയിത്തീരും.

പിതാവായ ഏക ദൈവമേ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക്‌ ഉണ്ട്. (1 കൊരിന്ത്യർ 8:6)

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹന്നാൻ‍ 17:3)

പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ. (യോഹന്നാൻ 17:21)

ഇപ്പോൾ‍ നമ്മൾ‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദർ‍ശിക്കും. ഇപ്പോൾ ഞാൻ‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂർണമായി അറിയുന്നതുപോലെ ഞാനും പൂർ‍ണമായി അറിയും. (1 കൊറിന്തോസ് 13:12)

യേശുക്രിസ്തു അദൃശ്യനായ ദൈവത്തിൻ്റെ പ്രതിരൂപം. (കൊളോസോസ് 1:15)

പിതാവു പുത്രനിൽ വസിച്ചുകൊണ്ടു തൻ്റെ പ്രവൃത്തി ചെയ്യുന്നു. (യോഹന്നാൻ 14:10)

ദൈവം ആത്മാവാണ്. (യോഹന്നാൻ 4:24)

ഇപ്പോൾ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തെ അറിയും. പുനരുത്ഥാനത്തിൽ പിതാവായ ദൈവത്തെ പൂർണ്ണമായി അറിയും.

ദൈവം ആത്മാവാണ് = പുത്രന്‍റെ ആത്മാവ് = പരിശുദ്ധാത്മാവ് = ദൈവാത്മാവ്.

ദൈവം ആത്മാവാണ്. ഈ ആത്മാവ് തന്നെയാണ് പുത്രനിലും ഉള്ളത്. ഈ ആത്മാവ് തന്നെയാണ് പരിശുദ്ധാത്മാവിലും ഉള്ളത്, ഈ ആത്മാവ് തന്നെയാണ് പ്രവാചകന്മാരിലും ഉള്ളത്. ഈ ആത്മാവ് തന്നെയാണ് അപ്പസ്തോലന്മാരിലും ഉള്ളത്. ഈ ആത്മാവ് തന്നെയാണ് മനുഷ്യരിലേക്കും വരുന്നത്.

“ക്രിസ്തുവിൻ്റെ പ്രബോധനത്തിൽ‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവൻ്റെ പ്രബോധനത്തിൽ‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്.” (2 യോഹന്നാൻ 1:9)

Share: