
ഒരാളോട് വചനം പറയുമ്പോൾ “എന്‍റെ മതത്തിൽ ചേരുക” അല്ലെങ്കില്‍ “എന്‍റെ സഭയിൽ ചേരുക” എന്ന് പറയുന്നതെങ്ങനെ?
“സഭ” ഒരുപാട് സഭകള്‍ ഉണ്ട്. സഭ വിശ്വാസിയായി കാണുന്നത് അവരുടെ പ്രമാണങ്ങൾ അനുസരിച്ച്, അവർക്ക് കീഴ് വഴങ്ങി, അവരുടെ ഒരു കുഞ്ഞാടായി നിൽക്കുന്നവരെയാണ്. ക്രിസ്തു സ്ഥാപിച്ച സഭ, ക്രിസ്തുവിന്‍റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന മനുഷ്യരുടെ കൂട്ടമാണ്. ക്രിസ്തു മതം സ്ഥാപിച്ചിട്ടില്ല.
സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ. (മത്തായി 10:8).
ഓരോ കാര്യത്തിനും കാശ് വാങ്ങി, കൂദാശക്ക് കാശ്, കല്ലറക്ക് കാശ്, വലിയ കല്ലറ, ചെറിയ കല്ലറ, സ്തോത്ര കാഴ്ച, നേർച്ച കാഴ്ച, പലവിധ വഴിപാടുകൾ, പെരുന്നാളിന് പണം, പലവിധ സംഭാവനകൾ… ഇങ്ങനെ ദൈവത്തിൻ്റെ നാമത്തിൽ പണം സമ്പാദിക്കുന്ന സഭ ദൈവത്തിൻ്റെ സഭയോ?
സുവിശേഷം എന്നത് പ്രകാശം എന്നപോലെ ലോകത്തിന് ആവശ്യമായിരുന്നു. പക്ഷെ സാധാരണക്കാർക്ക് മുമ്പിൽ അവർ മുന്നോട്ടുവക്കുന്നത് മതവും നിബന്ധനകളുമാണ്.
“ഫലം കൊണ്ട് തിരിച്ചറിയുക.”
“ഈ മലയിലോ ജറുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു.” (യോഹന്നാൻ 4: 21)
“യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾത്തന്നെയാണ്. യഥാർത്ഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.” (യോഹന്നാന്‍ 4: 23)