
മതത്തിൻ്റെ ലക്ഷ്യം അവർ പറയുന്ന പ്രമാണങ്ങളും, അവർ പറയുന്ന കൂദാശകളും, അവർ പറയുന്ന വഴിപാടുകളുമാണ്. മതം എന്നാൽ അഭിപ്രായം എന്നാണ് അർഥം. 4200 – ഓളം മതങ്ങള്‍ ലോകത്ത് ഉണ്ട്. 4200 അഭിപ്രായങ്ങൾ. അഭിപ്രായം എന്നും അഭിപ്രായം തന്നെ ആയിരിക്കും. ക്രിസ്തീയവിശ്വാസം മതമല്ല. ക്രിസ്തുമതം എന്നത് കൃത്രിമമായി സൃഷ്ടിച്ചതാണ്.
മതം എന്നത് യഹൂദരിൽ ഇല്ലായിരുന്നു. യഹൂദരിൽ ഉണ്ടായിരുന്നത് നിയമവും ന്യായപ്രമാണവും ആയിരുന്നു. ക്രിസ്തു അത് ലോകം മുഴുവനുമുള്ള സുവിശേഷമാക്കി.
സൗജന്യമായി നിങ്ങൾക്കു ലഭിച്ചു. സൗജന്യമായി കൊടുപ്പിൻ. (മത്തായി 10:8)
ബൈബിൾ അനുസരിച്ച് സകല ജാതികൾക്കും വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. പഴയ രീതിയിലല്ല ദൈവത്തെ ആരാധിക്കേണ്ടത്. പ്രതിമയെ വച്ചോ, ബലി അർപ്പിച്ചോ, പള്ളിയിലോ അല്ല ദൈവത്തെ അന്വേഷിക്കേണ്ടത്. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം.
“യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾത്തന്നെയാണ്. യഥാർത്ഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.” (യോഹന്നാൻ 4: 23)