Skip to main content

ക്രിസ്തുവിൻ്റെ സഭയിൽ നിന്ന് മനുഷ്യനിർമ്മിത സഭയിലേക്ക് ആരും പോകാതിരിക്കട്ടെ!

മനുഷ്യനിർമ്മിത സഭയുടെ നാൾ‍വഴികൾ:

▶  A.D 610 – റോമിലെ ബിഷപ്പിന് “മാർ പോപ്പ്” (പരിശുദ്ധ പിതാവ്) എന്ന നാമ പ്രഖ്യാപനം.

പരിശുദ്ധനായി ഭൂമിയിൽ‍ ആരുമില്ല എന്ന് പഠിപ്പിച്ച ക്രിസ്തു. സഭാനടത്തിപ്പുകാർ‍ പോപ്പിനെ പരിശുദ്ധനായി അവരോധിക്കുന്നു.

▶  A.D 431 – മാതാവിനെ ദൈവമാതാവായി പ്രഖ്യാപിച്ചതും, മാതാവിനെ ആരാധിക്കലും.

അനേകം പേർ മാതാവിനെ ആരാധിക്കാനും, മാധ്യസ്ഥം തേടാനും കാരണമായ ദുരാചാരം. മാതാവിനോടുള്ള ഏറ്റവും വലിയ അവഹേളനം.

▶  A.D 788 – പ്രതിമകൾ, പ്രാർ‍ത്ഥനകൾ, തിരുശേഷിപ്പ് ആരാധന.

അനേകരെ ദൈവത്തിൽ‍ നിന്നകറ്റികളഞ്ഞ പ്രാർ‍ഥനാസിദ്ധാന്തം. പ്രാർ‍ഥനയുടെ വാണിജ്യ മുതലെടുപ്പ്. ദൈവത്തെയും മനുഷ്യരെയും അകറ്റിക്കളഞ്ഞ വിഗ്രഹാരാധന. ഒന്നാംപ്രമാണ ലംഘനം.

▶  A.D 1009 – വിശുദ്ധ ജല തളിപ്പ്.

വിശുദ്ധജലമുണ്ട്. അതില്‍ ദൈവശക്തി സന്നിവേശിപ്പിക്കാം എന്ന അന്ധവിശ്വാസം.

▶  A.D 1090 – ജപമാല കണ്ടുപിടിത്തം.

അനേകരെ പ്രാർഥനയിൽ‍ നിന്നകറ്റിക്കളഞ്ഞ “ഉരുവിടൽ‍” പ്രക്രിയ. ഡമ്മി പ്രാർത്ഥന, പ്രാർത്ഥന എന്താണെന്ന് പോലും മനുഷ്യൻ മറന്നുപോകുന്നു.

▶  A.D 1215 – കുർ‍ബ്ബാന ബലി ആയി പ്രഖ്യാപിച്ചു.

അവസാനബലിയും ക്രിസ്തു അർ‍പ്പിച്ചു. ക്രിസ്തു ബലിയിൽ‍ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കി. ആത്മാവിലും സത്യത്തിലും ആണ് ദൈവത്തെ ആരാധിക്കേണ്ടത്. വീണ്ടും ബലി എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്നു.

▶ A.D 1215 – വൈദീകരോടുള്ള കുമ്പസാരം.

ദൈവത്തിനല്ലാതെ ആർ‍ക്കും പാപം മോചിക്കാൻ ‍ അധികാരമില്ല. കുമ്പസാരിച്ചാൽ പാപം തീരും എന്ന നുണ.

▶ A.D 1414 – പാനപാത്രം സാമാന്യ ജനങ്ങൾക്ക് നിഷേധിക്കുന്നു.

മതത്തിൽ ചേരുന്നവർക്ക് മാത്രം സുവിശേഷവും ക്രിസ്തുവും എന്ന രീതിയിൽ വിശ്വാസത്തെ വാണിജ്യവത്കരിക്കുന്നു.

▶ A.D 1438 – ശുദ്ധീകരണ സ്ഥല പ്രഖ്യാപനം.

മരിച്ചുകഴിഞ്ഞാൽ‍ ശുദ്ധീകരണസ്ഥലം ഉണ്ട്. അവിടെ കിടന്നാൽ‍ ശുദ്ധീകരിച്ച് കിട്ടും എന്ന അബദ്ധ പ്രഖ്യാപനം.

▶ A.D 1517 – ദണ്ഡവിമോചനം, ന്യായവിധി ഇല്ല.

ന്യായവിധിയെയും, നരകത്തിൻ്റെ അവസ്ഥയെയും കുറച്ച് പഠിപ്പിച്ച ക്രിസ്തു. ന്യായവിധിയുടെ സാധ്യതയെ തന്നെ തള്ളിക്കളയുന്ന പോപ്പും നേതൃത്വവും അണികളും.

▶ A.D 1870 – പോപ്പിൻ്റെ തെറ്റ് കൂടായ്മ (അപ്രമാദിത്വം) ഔദ്യോദികമായി അംഗീകരിക്കുന്നു.

ദൈവത്തിൻ്റെ പ്രതിപുരുഷൻ ആണെന്നും, ബലഹീനരാണ്, പാപികളാണ് എന്നും ഒരേസമയം പറയുന്ന വൈദീകർ, ‍മാർപ്പാപ്പക്ക് തെറ്റ് പറ്റില്ല എന്ന് പ്രഖ്യാപിക്കുന്നു.

Share: