Skip to main content

പ്രതിമ ഉണ്ടാക്കി പ്രാർ‍ത്ഥിച്ചാൽ‍ ദൈവം കേൾക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

ഇതാണ് രണ്ടാം കല്പന:
“മുകളിൽ‍ ആകാശത്തിലോ താഴെ ഭുമിയിലോ ഭുമിക്കടിയെലോ, ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്. അവയ്ക്ക് മുൻപിൽ‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.”
(പുറപ്പാട് 20:3)

ദൈവം ആത്മാവാണ്. ദൈവത്തിൻ്റെ പ്രതിമ ഉണ്ടാക്കാൻ‍ കഴിയില്ല, അത് ശരിയുമല്ല. അത് നിർ‍മ്മിക്കരുത് എന്ന് കല്പനയുണ്ട്. ദൈവത്തിൻ്റെ കല്പന ലംഘിച്ചുകൊണ്ട് നിങ്ങൾ‍ ചെയ്യുന്ന പ്രവൃത്തി ദൈവം സ്വീകരിക്കുമോ?

“വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.” (1യോഹ.5:21)

“നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ‍ ആകാശത്തോ താഴെ ഭുമിയിലോ ഭുമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ട് ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്.” (നിയമാവർ‍ത്തനം 5:7)

“ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവർ‍ ആത്മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്.” (യോഹന്നാൻ‍ 4:24)

“നിങ്ങളുടെ ദൈവമായ കർ‍ത്താവിനെ ആരാധിക്കുന്നതിൽ‍ നിങ്ങൾ‍ അവരെ അനുകരിക്കരുത്.” (നിയമാവർ‍ത്തനം 12:4)

“എൻ്റെ സ്തുതി കൊത്തുവിഗ്രങ്ങൾ‍ക്കു കൊടുക്കുകയുമില്ല.” (ഏശയ്യാ 42:8)

“അവരുടെ വിഗ്രഹങ്ങൾ‍ വെള്ളരി തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്ക് സംസാരശേഷി ഇല്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങൾ‍ അവയെ ഭയപ്പെടേണ്ട. അവയ്ക്ക് തിന്മയോ നന്മയോ പ്രവർ‍ത്തിക്കാൻ‍ ശക്തിയില്ല.” (ജറമിയ 10:6)

“അവർ‍ മൂഡന്മാരും വിഡികളുമാണ്. അവർ‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങൾ‍ മരക്കക്ഷണമാണ്.” (ജറമിയ 10:7)

“മനുഷ്യൻ്റെ ഭാവനയും ശില്പവിദ്യയും ചേർ‍ന്ന് സ്വർ‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിഎടുക്കുന്ന പ്രതിമ പോലെയാണ് ദൈവരുപംമെന്നു വിചാരിക്കരുത്.” (അപ്പ:പ്ര.17:29)

“നിങ്ങളുടെ ദൈവമായ കർ‍ത്താവു നിങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി മറക്കാതിരിക്കാനും അവിടുന്നു വിലക്കിയിട്ടുള്ളതുപോലെ എന്തിൻ്റെയെങ്കിലും സാദൃശ്യത്തിൽ‍ വിഗ്രഹമുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുവിൻ‍.” (നിയമാവർ‍ത്തനം 4 : 23)

“വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.” (വെളിപാട് 22:15)

Share: