Skip to main content

യേശുക്രിസ്തു തൻ്റെ ശരീരവും രക്തവും കഴിക്കണം എന്ന് പറഞ്ഞപ്പോൾ, രണ്ട് കൂട്ടർ ആളുകൾ അത് രണ്ട് രീതിയിൽ ഗ്രഹിച്ചു. ഒന്നാമത്തെ കൂട്ടർ അത് യഥാർത്ഥ ശരീരവും രക്തവും ആണെന്ന് കരുതി. അവർ യേശുവിനെ ഉപേക്ഷിച്ച് പോയി. ഇക്കൂട്ടരാണ് ജഡികർ. രണ്ടാമത്തെ കൂട്ടർ അതിൻ്റെ ശരിയായ അർത്ഥം ഗ്രഹിച്ചു. അവർ യേശുവിന് ഒപ്പം ചേർന്നു.

യേശുവിൻ്റെ ശരീരരക്തങ്ങൾ എന്ന് പറഞ്ഞാൽ നിത്യജീവൻ നൽകുന്ന വചനങ്ങൾ ആണ്. അല്ലാതെ യേശുവിൻ്റെ ശരീരം മുറിച്ച് കഴിക്കാനല്ല പറഞ്ഞത്.

അതുകൊണ്ട് ഒന്നാമത്തെ വിഭാഗത്തിൽ പെടുന്നവർ ആകരുത്.

യേശുവിൻ്റെ ശരീരരക്തങ്ങൾ എന്ന് പറഞ്ഞാൽ, ഭൗതീകമായ ശരീര രക്തങ്ങൾ അല്ല. യേശുവിൻ്റെ ശരീരരക്തങ്ങൾ എന്ന് പറഞ്ഞാൽ നിത്യജീവൻ നൽകുന്ന വചനങ്ങൾ ആണ്. നിത്യജീവൻ്റെ വചനങ്ങൾ പാലിച്ച് അതുവഴി നിത്യജീവൻ കരസ്ഥമാക്കാനാണ് ക്രിസ്തു പറഞ്ഞത്.

“രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാൻ‍ കണക്കു ചോദിക്കും.” (ഉത്പത്തി 9:4)

“നിങ്ങൾ‍ മാംസം രക്തത്തോടുകൂടി ഭക്ഷിക്കുകയും വിഗ്രഹങ്ങളിലേക്കു കണ്ണുകളുയർ‍ത്തുകയും രക്തം ചിന്തുകയും ചെയ്യുന്നു. എന്നിട്ടും ദേശം നിങ്ങൾക്ക് അവകാശമായി ലഭിക്കുമോ?” (എസെക്കിയേല്‍ 33:25)

Share: