Skip to main content

പിതാവായ ദൈവം = ഏക സത്യ ദൈവം / സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാവരുടെയും പിതാവ് / സൃഷ്ടാവ്.

യാഹ്‌വെ = “ഞാൻ‍ ആകുന്നവൻ‍ ആകുന്നു” (I Am that I Am) / ഞാൻ‍ ഞാൻ തന്നെ / പിതാവായ ദൈവം.

ക്രിസ്തു / മിശിഹ = ദൈവത്തിൽ നിന്നുള്ള ജാതൻ. അബ്രഹാമിനും മുമ്പേ ഉള്ളവൻ. ദൈവപുത്രൻ.

യേശു = ദൈവാത്മാവിൽ നിന്നും ജന്മം എടുത്ത ശരീരം / മനുഷ്യപുത്രൻ.

പരിശുദ്ധാത്മാവ് = അദൃശ്യമായ ദൈവശക്തി / മനുഷ്യരിലേക്ക് വ്യാപരിക്കുന്ന ദൈവാത്മാവ്.

കർത്താവ് = അധികാരി / യജമാനൻ.

കർത്താധി കർത്താവ് = പിതാവ് / സൃഷ്ടാവ്.

ബൈബിൾ‍ = പഴയനിയമവും പുതിയനിയമവും അടങ്ങിയ വേദഗ്രന്ഥം.

പഴയനിയമം = പ്രവാചകന്മാർ‍, യഹൂദരുടെ നിയമാവലി, ചരിത്രം, ദൈവവചനം ഇവ അടങ്ങിയ ഗ്രന്ഥം.

പുതിയനിയമം = ദൈവവചനം / ദൈവരാജ്യം / ദൈവരാജ്യത്തിനായുള്ള തയ്യാറെടുപ്പ്.

പഴയ നിയമത്തിൽ ദൈവവും മനുഷ്യനും ആയുള്ള ബന്ധം = യജമാനും ദാസനും ആയുള്ള ബന്ധം / നീതിമാൻ.

പുതിയ നിയമത്തിൽ ദൈവവും മനുഷ്യനും ആയുള്ള ബന്ധം = പിതാവും പുത്രനും ആയുള്ള ബന്ധം / ദൈവമക്കൾ.

വചനം = പ്രവാചകന്മാരിലൂടെയും, യേശുക്രിസ്തുവിലൂടെയും ദൈവം പുറപ്പെടുവിച്ച പ്രത്യേക അർത്ഥമുള്ള ശബ്ദം.

നിത്യജീവൻ മനുഷ്യർക്ക്‌ നേടികൊടുക്കുന്ന അപ്പം = ദൈവവചനം / പരിശുദ്ധആത്മാവ്.

ദൈവഭക്തി = ദൈവാത്മാവിലുള്ള ജീവിതം / പ്രവൃത്തി.

ക്രിസ്തുശിഷ്യന്മാർ‍ = ഏകസത്യ ദൈവമായ പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവർ / പിതാവായ ദൈവത്തെകുറിച്ചും ക്രിസ്തുവിനെകുറിച്ചും ലോകത്തെ അറിയിക്കുന്നവർ.

ക്രിസ്ത്യാനികൾ‍ = ക്രിസ്തുവിൻ്റെ യഥാർത്ഥ അനുയായികൾ‍.

യഹൂദർ / ജൂതർ‍ = ദൈവത്താൽ‍ തിരഞ്ഞെടുക്കപ്പെട്ട ജനത / രക്ഷ വരുവാൻ‍ കാരണമായ ജനം.

ഇസ്രായേൽ = ദൈവജനം / നാനാജാതികളിൽ‍പെട്ട ദൈവശബ്ദം കേൾ‍ക്കുന്ന മനുഷ്യർ‍.

ജഡമരണം = ഭൗതിക ശരീരത്തിൽ‍ നിന്ന് ആത്മാവും ജീവനും വേർ‍പെടുന്ന അവസ്ഥ.

അത്മീയ മരണം = ഭൗതിക ശരീരത്തിൽ‍ നിന്ന് ആത്മാവ് വിട്ടുമാറുന്ന അവസ്ഥ / ദൈവിക ബന്ധം മുറിയൽ.

ജ്ഞാനം = ദൈവം നൽ‍കുന്ന വിജ്ഞാനം / അറിവ്.

വിവേകം = വിവേചിച്ചറിയാനുള്ള കഴിവ്.

സത്യം = വസ്തുത / യാഥാർത്ഥ്യം.

നീതിമാൻ = സത്യത്തിലും നീതിയിലും ജീവിക്കുന്നവൻ.

ദൈവരാജ്യം = സ്നേഹവും സമാധാനവും പരിശുദ്ധ ആത്മാവിലുള്ള സന്തോഷവും.

സ്വർഗ്ഗരാജ്യം = പിതാവും ക്രിസ്തുവും ദൈവദൂതന്മാരും ഉൾപ്പെടുന്ന സ്വർഗ്ഗം.

ദൈവാലയം = ദൈവാത്മാവ് വസിക്കുന്ന മനുഷ്യർ.

സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോല് = ദൈവവചനം.

പാപം = സത്യത്തിൽനിന്ന് ഉത്ഭവിക്കാത്ത പ്രവർ‍ത്തി / ദൈവത്തിൽ‍ നിന്ന് അല്ലാത്തത്.

പരിച്ഛേദനം = പാപത്തോടുള്ള വേർപിരിയൽ‍.

സ്നാനം = വീണ്ടും ജനനം / ആത്മാവിൽ‍ വീണ്ടും ജനിക്കുന്നത്.

ക്രിസ്തുവിൻ്റെ സഭ = ക്രിസ്തുവിൽ‍ വിശ്വസിച്ച്, ദൈവത്തിൻ്റെ ആത്മാവിനാൽ‍ നയിക്കപെടുന്ന മനുഷ്യരുടെ കൂട്ടം.

സഹോദരൻ / സഹോദരി / ബന്ധുക്കൾ‍ = പിതാവായ ദൈവത്തിൻ്റെ ഹിതം നിറവേറ്റുന്നവർ‍.

നല്ല അയൽക്കാരൻ = നല്ല സമറിയാക്കാരൻ്റെ സ്വഭാവം ഉള്ളവർ‍.

പിതാവായ ദൈവത്തിൻ്റെ ഹിതം = ദൈവാത്മാവിനാൽ‍ ദൈവഹിതം മനസിലാക്കി ജീവിക്കുന്നത്.

ഇടുങ്ങിയ വഴി = ദൈവാത്മാവിനാൽ‍ നയിക്കപ്പെടുന്ന വഴി.

വിശ്വാസം = നിശ്ചയം / ബോധ്യപ്പെടൽ / അറിഞ്ഞു ബോധ്യപ്പെട്ടുള്ള ഉറപ്പ്.

പ്രാർത്ഥന = ദൈവത്തോടുള്ള സംഭാഷണം / ദൈവഹിതം മനസിലാക്കൽ‍.

Share: