Skip to main content

സത്യദൈവം: മനുഷ്യർ‍ ദൈവത്തിന്‍റെ മക്കൾ‍.
വ്യാജദൈവം: മനുഷ്യര്‍ ദൈവത്തിന്‍റെ അടിമകൾ‍.

സത്യദൈവം: സ്നേഹം കൊണ്ട് നയിക്കുന്നു.
വ്യാജദൈവം: ഭയം കൊണ്ട് നയിക്കുന്നു.

സത്യദൈവം: സ്വർഗ്ഗചിന്ത ഓർ‍മ്മപ്പെടുത്തുന്നു.
വ്യാജദൈവം: നരകത്തിന്‍റെ അവസ്ഥ എപ്പോഴും ഓർ‍മ്മപ്പെടുത്തുന്നു.

സത്യദൈവം: ഭയം അരുത് എന്ന് പറയുന്നു.
വ്യാജദൈവം: ഭയപ്പെടാൻ ആവശ്യപ്പെടുന്നു.

സത്യദൈവം: പാപിയെ വീണ്ടെടുക്കാൻ‍ പറയുന്നു.
വ്യാജദൈവം: പാപിയെ നിഗ്രഹിക്കാൻ‍ പറയുന്നു.

സത്യദൈവം: സ്വർഗ്ഗം ലൗകീകത അല്ല.
വ്യാജദൈവം: സ്വർഗ്ഗം ലൗകീകത ആണെന്ന് പറയുന്നു.

സത്യദൈവം: സ്വർ‍ഗത്തിൽ‍ നിങ്ങൾ ദൈവദൂതന്മാരെപ്പോലെ ആകുന്നു എന്ന് പറയുന്നു.
വ്യാജദൈവം: സ്വർഗ്ഗത്തിൽ‍ നിങ്ങൾ സുഖലോലുപർ‍ ആകുന്നു എന്ന് പറയുന്നു.

സത്യദൈവം: മനുഷ്യൻ സാബത്തിന് വേണ്ടിയല്ല, സാബത്ത് മനുഷ്യന് വേണ്ടിയാണ് എന്ന് പറയുന്നു.
വ്യാജദൈവം: മനുഷ്യനെ, ദൈവത്തെ ആരാധിക്കാൻ വേണ്ടി മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറയുന്നു.

സത്യദൈവം: ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും ആത്മാവിൽ സന്തോഷവും അത്രേ എന്ന് പറയുന്നു.
വ്യാജദൈവം: ദൈവരാജ്യത്തിൽ ഭക്ഷണവും പാനീയവുമാണ് എന്ന് പറയുന്നു.

സത്യദൈവം: പുനരുത്ഥാനത്തിൽ വിവാഹം കഴിക്കുകയോ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല, അവർ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും എന്ന് പറയുന്നു.
വ്യാജദൈവം: സ്വർഗ്ഗത്തിൽ വിവാഹം/ ഇണ ചേർത്ത് കൊടുക്കും എന്ന് പറയുന്നു.

Share: