▶ ദൈവം എല്ലാ പൂർണ്ണതയോടും കൂടെ മനുഷ്യനെ സൃഷ്ടിച്ചു. “നിത്യത” ദൈവം മനുഷ്യഹൃദയത്തിൽ വച്ചു.
– സഭാ 3:11
▶ പാപം മൂലം മനുഷ്യന് നിത്യത നഷ്ടപ്പെടുന്നു. മനുഷ്യൻ ജഡമായി തീരുന്നു. “എൻ്റെ ചൈതന്യം അവനിൽ നിലനിൽക്കില്ല. അവൻ ജഡമാണ്” – ദൈവം പറഞ്ഞു.
– ഉല്പത്തി 6:3
▶ നിത്യത മനുഷ്യന് കുറേശ്ശെ നഷ്ടപ്പെടുന്നു. ശേഷം നിത്യത മനുഷ്യന് കൂടുതലായി നഷ്ടപ്പെടുന്നു. കൂടുതൽ ജഡമായി തീരുന്നു.
– ഉല്പത്തി 6:5, ഉല്പത്തി 6:12
▶ ദൈവം “മനുഷ്യൻ” എന്ന പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. എന്നാൽ “നോഹ” യെ മാത്രം ദൈവം നീതിമാനായി കണ്ടു. നോഹയെയും കുടുംബത്തെയും ഒഴിവാക്കി ബാക്കിയെല്ലാം ദൈവം അവസാനിപ്പിക്കുന്നു.
– ഉല്പത്തി 6:7, ഉല്പത്തി 6:13, ഉല്പത്തി 7:4, ഉല്പത്തി 7:21
▶ വീണ്ടും പുതിയൊരു ജീവിതം. പുതിയൊരു ജനം, മെച്ചപ്പെട്ട ഒരു ജനത ഉണ്ടാകുന്നു.
– ഉല്പത്തി 9:1, ഉല്പത്തി 9:19
▶ വീണ്ടും മനുഷ്യൻ പാപത്തിൽ വീണുപോകുന്നു. നിത്യത വീണ്ടും നഷ്ടപ്പെടുന്നു. വീണ്ടും ജഡം അവനിൽ ആധിപത്യം സ്ഥാപിക്കുന്നു.
– ഉല്പത്തി 13:13, ഉല്പത്തി 18:20, ഉല്പത്തി 37:4, ഉല്പത്തി 37:18
▶ ദൈവം മോശവഴി മനുഷ്യർക്ക് “കല്പനകൾ” കൊടുക്കുന്നു. ഈ കല്പനകൾ പാലിച്ച് ഒരു പരിധിവരെ ആർജ്ജവം മനുഷ്യൻ നേടുന്നു.
– പുറപ്പാട് 19:5, പുറപ്പാട് 20:1, പുറപ്പാട് 24 :12
▶ ദൈവം യേശുക്രിസ്തു വഴി “നിത്യത” മനുഷ്യഹൃദയത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ഒരു ഊന്നുവടി എന്നപോലെ പ്രവർത്തിച്ച പത്ത്കല്പനകൾ നൂതനമായ സുവിശേഷത്തിലേക്ക് വഴിമാറുന്നു.
– ജെറെമിയ 31:33, മത്തായി 22:37, ഗലാ. 5:14, 1 കൊരിന്ത്യര്‍ 11 :25
▶ ദൈവം മനുഷ്യനെ പൂർണ്ണനാക്കുന്നു.
– 1 പത്രോസ് 1:15, മത്തായി 5:48, കൊലൊസ്സ്യർ 3:2, 1 പത്രോസ് 1:16