Skip to main content

നിയമാനുഷ്ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല. (ഗലാത്തിയാ 2:16)

നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കുവേണ്ടിയല്ല, മിറച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, ദൈവഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവന്‍, അസന്മാര്‍ഗ്ഗികള്‍, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നവര്‍ക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്. (1 തിമോത്തേയോസ് 1:9)

നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. (ഗലാത്തിയാ 5:4)

ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക. (ഗലാത്തിയാ 3:11)

ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. (ഗലാത്തിയാ 5:16)

സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍. (ഗലാത്തിയാ 5:13)

സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്. (ഗലാത്തിയാ 5:1)

“നിത്യത മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.” (സഭാ 3:11)

“നിയമവും പ്രവാചകന്മാരും യോഹന്നാൻ‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.” (ലൂക്കാ 16:16)

ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ‍ നിങ്ങൾ‍ നിയമത്തിനു കീഴല്ല. (ഗലാ. 5:18).

സ്‌നേഹിക്കുക എന്ന ഒരേയൊരു കല്‍പനയിൽ‍ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു. (ഗലാത്തിയാ 5:14)

പഴയനിയമകാലഘട്ടം നിയമത്തിൻ്റെയും, ബലിയുടെയും കാലഘട്ടമായിരുന്നു. അതിൽ നിന്ന് ക്രിസ്തു മനുഷ്യനെ സ്വതന്ത്രനാക്കി. മനുഷ്യർ‍ക്ക്‌ “സ്നേഹം” എന്ന കല്പന മാത്രമേ ഉള്ളൂ. അതിൽ‍ നിയമവും സകല പ്രവാചകരും അടങ്ങിയിരിക്കുന്നു. സൃഷ്ടിമുതൽ‍ “സ്നേഹം” എന്ന കല്പനയുണ്ട്. ആദിമുതൽ ഉണ്ട്. ന്യായപ്രമാണത്തിൽ‍ നിന്ന് വള്ളിയോ പുള്ളിയോ മാറിപോകില്ല. “സ്നേഹം” എന്ന കല്പന വഴി മുഴുവൻ‍ ന്യായപ്രമാണങ്ങളും പാലിക്കപ്പെടും. നിയമത്തിൻ്റെ ഭാരത്തിൽ നിന്ന് ക്രിസ്തു മനുഷ്യനെ മോചിതനാക്കി. ആത്മാവിനാൽ നയിക്കപ്പെടുന്നവർ നിയമം ഇല്ലാതെതന്നെ നിയമം പാലിക്കും. അങ്ങനെയാണ് മനുഷ്യൻ പൂർണ്ണനാകുന്നത്.

Share: