Skip to main content

ബി.സി 1500 മുതൽ‍ എ.ഡി 100 വരെയുള്ള 1600 വർഷങ്ങളിൽ‍, എബ്രായ, ഗ്രീക്ക്, അരാമ്യ ഭാഷകളിൽ‍, പാപ്പിറസ് ചെടിയുടെ തോല്, ചർമലിഖിതങ്ങൾ‍, കല്പലകകൾ‍ തുടങ്ങിയ പ്രതലങ്ങളിൽ‍; ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ടങ്ങളിൽ‍ ഇരുന്നുകൊണ്ട് എഴുതപ്പെട്ടു.

ബൈബിളിലെ അവസാന എഴുത്തുകാരനാണ് യോഹന്നാൻ‍. യോഹന്നാൻ‍ ജനിക്കുന്നതിനു 1450 വർ‍ഷം മുൻപ് ആദ്യ എഴുത്തുകാരനായ മോശ ജനിച്ചു. ഇതിനിടയിൽ‍ 60 – ഓളം തലമുറകൾ‍ ജീവിച്ചിരുന്നു. ഇവരുടെ കാലം, ഭാഷ, തൊഴിൽ‍, സംസ്കാരം, സ്ഥലം ഇവ വളരെ വിഭിന്നമായിരുന്നു. എങ്കിലും ബൈബിളിൽ‍ യാതൊരു പൊരുത്തക്കേടും ഇല്ലാതെ, തുടക്കം മുതൽ ഒടുക്കം വരെ ആശയവൈരുദ്ധ്യം ഇല്ലാതെ, പരസ്പരം കൃത്യമായി ഒറ്റ ആത്മാവിൽ‍ യോജിച്ചു കിടക്കുന്നു!

ദുഷ്ടന്മാരെ മനുഷ്യസ്നേഹികളാക്കിയും, ആക്രമികളെ സ്നേഹിക്കുന്നവരാക്കിയും, ആലംബഹീനർ‍ക്ക് സഹായകമായും ബൈബിൾ‍ അതിന്‍റെ യാത്ര തുടർ‍ന്നുപോന്നു! ലക്ഷോപലക്ഷം ജനങ്ങൾക്ക് നിത്യജീവനിലേക്കും, യഥാർ‍ത്ഥ ദൈവഭക്തിയിലേക്കുമുള്ള ദൈവികപ്രചോദനം പകർ‍ന്നുകൊടുക്കുന്നതും ബൈബിളിലെ ദൈവവചനങ്ങൾ‍ തന്നെ! പ്രതിസന്ധികൾ‍ക്കിടയിലും, ചാരകൂമ്പാരങ്ങൾ‍ക്ക് മുകളിലൂടെ ബൈബിൾ‍ ഇന്നും കാലാന്തരങ്ങളിലൂടെയുള്ള അതിന്‍റെ യാത്ര തുടർ‍ന്നു പോന്നു.

“റ്റാ -ബിബ്ലിയ”, ചെറിയ പുസ്തകങ്ങൾ എന്ന് അർ‍ത്ഥം വരുന്ന ബഹുവചനഗ്രീക്കുപദത്തിൽ‍ നിന്നാണ് “ബൈബിൾ” എന്ന വാക്ക് ഉണ്ടായത്. 66 ചെറുപുസ്തകങ്ങൾ‍ ചേരുന്നതാണ് ബൈബിൾ‍. പഴയനിയമം – 39 പുതിയ നിയമം – 27.

പഴയനിയമ ബൈബിളിൽ‍, മനുഷ്യസൃഷ്ടിയിൽ‍ തന്നെ “സ്നേഹം” എന്ന കല്പന ദൈവം മനുഷ്യഹൃദയത്തിൽ എഴുതിയതും (സഭാ 3:11), ഭൂമിയൽ‍ അത് മനുഷ്യന് പോരാതെവന്നപ്പോൾ‍ ദൈവം മനുഷ്യർക്ക് കല്പ്പനകൾ‍ കൊടുക്കുന്നതും, കല്പ്പനകൾ‍ പാലിച്ച് ഒരു പരിധിവരെ മനുഷ്യൻ ആർജ്ജവം നേടുന്നതും, എന്നാൽ പൂർ‍ണ്ണമായി പാപത്തെ(പിശാച്ചിനെ) ജയിക്കാൻ കഴിയാതെ വന്നപ്പോൾ‍, ദൈവം യേശുക്രിസ്തുവിനെ അയച്ച് പാപത്തെ ജയിച്ച് തന്‍റെ കല്പന പുനഃസ്ഥാപിക്കുന്നതും രേഖപ്പെടുത്തിയിരിക്കുന്നു!

ദൈവപുത്രൻ ഭൂമിയിൽ‍ വരുന്നതും, ദൈവ രൂപത്തിലായിരുന്നെങ്കിലും, ദൈവവുമായുള്ള സമാനത നിലനിർ‍ത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ, തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസരൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ‍ ആയിത്തീർ‍ന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടതും (ഫിലി. 2: 6), “പുതിയ നിയമ ഉടമ്പടി” അതായത്, ഭൂമിയിൽ‍ ദൈവകൃപയിൽ‍ ജീവിക്കാൻ‍, ലളിതമായ തൻ്റെ “സ്നേഹം” കല്പന പരിശുദ്ധ അത്മാവിൽ‍, മനുഷ്യന്‍റെ മനസാക്ഷിയിൽ‍ കൊടുക്കുന്നതും രേഖപ്പെടുത്തിയിരിക്കുന്നു! “ദൈവസ്നേഹവും പരസ്നേഹവും” എന്താണെന്ന് ബൈബിൾ‍ വിശദമായി പ്രതിപാദിക്കുന്നു.

പുതിയനിയമ ബൈബിളിൽ, ദൈവപുത്രൻ മനുഷ്യപുത്രനായി രൂപമെടുത്ത്‌ എല്ലാ തിരുവെഴുത്തുകളും, പ്രവചനങ്ങളും, നിയമങ്ങളും പൂർ‍ത്തിയാക്കുന്നതും, അവിടുത്തെ അന്ത്യഅത്താഴസമയത്ത് ഈ “പാനപാത്രം” (രക്തം ചിന്തിയുള്ള കുരിശുമരണം), (ലൂക്ക 22:20), എന്‍റെ പുതിയ നിയമ ഉടമ്പടി, ( 1 കൊരിന്ത്യര്‍ 11:25), (എബ്രായർ‍ 9:1) സ്ഥാപിക്കുന്നതും, അവിടുന്ന് മനുഷ്യശരീരത്തിൽ‍ മരിച്ച്, മരണത്തെ ജയിച്ച് ഉയിർ‍ത്ത് തിരികെ സ്വർഗ്ഗത്തിലേക്ക് മടങ്ങിയതും, പാപത്തിന്‍റെ പിടിയിൽ‍പെടാതെ നിത്യ ജീവനിൽ‍ കഴിയാൻ‍, എല്ലാ മനുഷ്യരിലേക്കും ലളിതമായ പുതിയ കല്പന, നിർ‍മ്മല മനസാക്ഷിയിൽ‍ കൊടുക്കാൻ, ദൈവം പരിശുദ്ധആത്മാവാവിനെ അയക്കുന്നതും രേഖപ്പെടുത്തിയിരിക്കുന്നു! പിതാവ് പുത്രനിൽ വസിച്ച് തൻ്റെ പ്രവൃത്തി ചെയ്തു.

66 പുസ്തകങ്ങളും 1189 അദ്ധ്യായങ്ങളും 31173 വാക്യങ്ങളും ചേർന്നതാണ് ബൈബിൾ. ബൈബിൾ‍ ഏകദേശം 70 മണിക്കൂർ‍ കൊണ്ട് മുഴുവൻ വായിക്കാം. 18 മണിക്കൂർ‍ കൊണ്ട് പുതിയനിയമം മുഴുവൻ‍ വായിക്കാം. ബൈബിളിലെ പുതിയനിയമം ബൈബിളിന്‍റെ അന്തസത്തയാണ്.
“ബൈബിളിലെ തിരുവെഴുത്തുകൾ ഒന്നും മനുഷ്യരുടെ സ്വയമായ പ്രചോദനത്താൽ‍ ഉളവായതല്ല. അതിലെ പ്രവചനം ഒന്നും മനുഷ്യന്‍റെ ഇഷ്ടത്താൽ‍ വന്നതുമല്ല; അവ ദൈവകല്പനയാൽ‍ മനുഷ്യർ‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചവയാണ്.” [2 പത്രോസ് 1:20]

കേരളത്തിലെ ക്രൈസ്തവസഭ സുദീഘമായ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും, പത്തൊൻപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലംവരെ അവർ‍ക്ക് മാതൃഭാഷയിൽ‍ ബൈബിൾ‍ ലഭ്യമായിരുന്നില്ല. 1817-ൽ‍ ബൈബിൾ‍ പൂർണ്ണമായി തർ‍ജ്ജമ ചെയ്യുവാനും, കോട്ടയത്തുനിന്ന് അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ ‍സൊസൈറ്റി തീരുമാനിച്ചു. അക്കാലത്ത് പ്രവർ‍ത്തിച്ചിരുന്ന ബൈബിൾ‍ സൊസൈറ്റി ഇതിന് ആവശ്യമുള്ള സഹായം നല്കി.

ബൈബിളിന്‍റെ വിശ്വാസ്യത തെളിയിക്കുന്നത് പരിശുദ്ധആത്മാവാണ്! മറിച്ച്; അത് എഴുതിയ മനുഷ്യർ അല്ല!

ബൈബിളിന്‍റെ ചില സവിശേഷതകൾ‍!

  • ലോകത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം. (AD 1455)
  • ഏറ്റവും കൂടുതൽ അച്ചടിക്കപ്പെടുന്ന ഗ്രന്ഥം. (2015 വരെ 602 കോടി )
  • ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം.
  • ഏറ്റവുംകൂടുതൽ മൂല്യം കല്പിച്ചിട്ടുള്ള ഗ്രന്ഥം. (ഗുട്ടൻബെർഗ് അച്ചടിച്ച ബൈബിൾ – ഇന്നത്തെ മൂല്യം ഒരു കോപ്പിക്ക് 35 മില്യൺ ഡോളർ)
  • ഏറ്റവും കുറഞ്ഞവിലക്ക് ലഭിക്കുന്ന ഗ്രന്ഥം.
  • സൗജന്യമായി ലഭിക്കുന്ന ഗ്രന്ഥം.
  • കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥം. (3312 ഭാഷ)
  • ബഹിരാകാശത്തു വായിച്ച ആദ്യ ഗ്രന്ഥം.
  • ഏറ്റവും കൂടുതൽ രാജ്യത്ത് അച്ചടിക്കപ്പെടുന്ന ഗ്രന്ഥം.
  • എല്ലാ രാജ്യങ്ങളിലും ലഭ്യമാകുന്ന ഏക ഗ്രന്ഥം. (സൗദിയിലും ഉത്തരകൊറിയയിലും ഇന്ന് ബൈബിൾ ലഭ്യമാണ്)
  • ലോകരാജ്യങ്ങളിലെ നിയമവ്യവസ്ഥക്കു മാനദണ്ഡമായ ഗ്രന്ഥം.
  • എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും കോടതികളിൽ‍ സൂക്ഷിക്കപെടുന്ന ഏകഗ്രന്ഥം.
  • ഏറ്റവുംകൂടുതൽ ആധികാരികത കല്പ്പിച്ചിട്ടുള്ള ചരിത്രഗ്രന്ഥം. (മൂലഗ്രന്ഥവും കോപ്പിയും തമ്മിൽ ഏറ്റവും കുറഞ്ഞ കാലാവധിയുള്ള പഴക്കമുള്ള ചരിത്രഗ്രന്ഥം)
  • ഏറ്റവുംകൂടുതൽ വെല്ലുവിളികൾ നേരിട്ട ഗ്രന്ഥം.
  • മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന ഗ്രന്ഥം.
Share: