Skip to main content

ഇതാണ് ഒന്നാം കല്പന:
യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.
(പുറപ്പാട് 20:2)

പിതാവായ ദൈവം യേശുക്രിസ്തുവിൻ്റെ പിതാവാണ്.

ദൈവവും കർത്താവും നമുക്ക് ഉണ്ട്. – 1 കൊരിന്ത്യർ 8:6.
യാഹ്‌വെ ദൈവവും, യേശുക്രിസ്തു കർത്താവുമാണ്.

സഭ ചെയ്യുന്നത് യേശുവിൻ്റെ പ്രതിമയാണെന്ന് പറഞ്ഞ് വിഗ്രഹം ഉണ്ടാക്കി, അത് ദൈവമാണെന്നാണ് പറയുന്നത്. തികച്ചും സംശയം ഉണ്ടാകാത്ത ബിംബങ്ങളെ തന്നെയായിരിക്കും പിതാവായ ദൈവത്തെ മറയ്ക്കാൻ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് മനുഷ്യർക്ക് യാതൊരു സംശയവും തോന്നില്ല. മാതാവിനെയും വിശുദ്ധരെയും അതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ബിംബങ്ങൾ വച്ച് പിതാവായ ദൈവത്തെ മറയ്ക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ലോകത്തിൻ്റെ ആത്മാവ് ഇവരെക്കൊണ്ട് ചെയ്യിക്കുന്നതാണ്.

ഒന്നാം പ്രമാണം ലംഘിക്കാൻ യേശുവിനെയും മാതാവിനെയും കൂട്ടുപിടിക്കും. ഇവരുടെ നാമത്തിൽ ഒന്നാം പ്രമാണം ലംഘിക്കും!

പുത്രൻ കർത്താവും, പിതാവ് ഏകസത്യദൈവവുമാണ്. പുത്രനിലൂടെ പിതാവായ ദൈവത്തെ അറിയുകയും, പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയും, നന്ദി പ്രകാശിപ്പിക്കുകയും വേണം.

പിതാവിനെ മനുഷ്യരിൽ നിന്ന് മറയ്ക്കുക എന്ന ദൗത്യമാണ് സഭകളും മതങ്ങളും ചെയ്യുന്നത്. പിതാവിനോടുള്ള പ്രാർത്ഥന മുഴുവൻ വഴിതിരിച്ചുവിടും, പിതാവിനെ അറിയാനുള്ള അവസരവും, അടുക്കാനുള്ള സാഹചര്യവും ഒഴിവാക്കും. പകരം ബിംബങ്ങളും അനുഷ്‌ഠാനങ്ങളും മനുഷ്യരുടെ മുമ്പിലേക്ക് ഇട്ടുതരും.

പിതാവായ ഏകസത്യ ദൈവത്തെ ആത്മാവിലും സത്യത്തിലും അറിയണം, എങ്കിൽ മാത്രമേ മനുഷ്യൻ ദൈവത്തിന് അനുരൂപപ്പെടുകയുള്ളൂ. ദൈവം ആത്മാവാണ് (യോഹ.‍ 4:24)

Share: