ദശാംശം കൊടുക്കൽ പുരാതന യിസ്രായേൽ ജാതിക്ക് മോശ മുഖാന്തരം ദൈവം നൽകിയ നിയമസംഹിതയുടെ ഭാഗമായിരുന്നു. പുരോഹിത കുലമായ ലേവ്യ ഗോത്രത്തിന് യാതൊരു ദേശവും അവകാശമായി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരെ പുലർത്താൻ ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു. ദശാംശം കൊടുക്കൽ യിസ്രായേലിൻ്റെ ആലയവും പൗരോഹിത്യവും നിലനിർത്താൻ മോശൈക ന്യായപ്രമാണത്തിലെ ഒരു വ്യവസ്ഥയായിരുന്നു.
ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ദശാംശം കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല. ദശാംശം പഴയനിയമത്തിൽ ന്യായപ്രമാണത്തിലെ ഒരു വ്യവസ്ഥയായിരുന്നു. പുതിയനിയമത്തിൽ ദശാംശം നിലനിൽക്കുന്നില്ല. അപ്പസ്തോലന്മാർ ഒന്നും ദശാംശം ആവശ്യപ്പെട്ടില്ല.
അപ്പസ്തോലനായ പൌലോസ് ഒരു കൂടാരപ്പണിക്കാരനായി അംശകാല ജോലി ചെയ്‌തുകൊണ്ട് തൻ്റെ സ്വന്തം ചെലവ് വഹിക്കാൻ മനസ്സുള്ളവനായിരുന്നു. (പ്രവൃത്തികൾ 18:3) തികഞ്ഞ ആത്മാർത്ഥതയോടെ പൌലോസിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എൻ്റെയും എന്നോടുകൂടെയുള്ളവരുടെയും ആവശ്യത്തിനുവേണ്ടി ഈ കരങ്ങൾ അദ്ധ്വാനിച്ചിരിക്കുന്നു.” — പ്രവൃത്തികൾ 20:34.
നമ്മുടെ ചുറ്റുപാടും ഉള്ള പാവപ്പെട്ടവരിലേക്ക് എത്തിച്ചേരേണ്ട പണമാണ് ദശാംശം എന്ന രൂപത്തിൽ മതങ്ങൾ കയ്യടക്കുന്നത്. മതം ഇന്ന് വലിയ സാമ്പത്തിക ശക്തിയാണ്. ഇതെല്ലാം നമ്മുടെ ചുറ്റും ഉള്ള പാവപ്പെട്ടവരിലേക്ക് എത്തിച്ചേരേണ്ട പണമാണ്. മതങ്ങൾക്ക് പണം കൊടുത്താൽ മതമാഫിയയിൽ പങ്കാളിയാവുകയാണ് ചെയ്യുന്നത്, ഫലത്തിൽ അത് പാപമായിത്തീരുകയും ചെയ്യും.