Skip to main content

ദൈവം മനുഷ്യർ‍ക്ക് വെളിപ്പെടുത്തുന്നത്:
ദൈവ പുത്രൻ‍, ജാതൻ, ക്രിസ്തു.

ദൈവം പത്രോസിന് വെളിപ്പെടുത്തുന്നത്:
ദൈവ പുത്രനായ ക്രിസ്തു.

യേശു മനുഷ്യർ‍ക്ക് വെളിപ്പെടുത്തുന്നത്:
ദൈവപുത്രൻ‍, മനുഷ്യപുത്രൻ‍, മിശിഹാ, ക്രിസ്തു.

പരിശുദ്ധാത്മാവ് മനുഷ്യർ‍ക്ക് വെളിപ്പെടുത്തുന്നത്:
ഏകജാതനായ പുത്രൻ‍, കർത്താവ്.

യേശുക്രിസ്തു ദൈവപുത്രനും കർത്താവുമാണ്. യേശുവിനെ കർത്താവ് ആയി സ്വീകരിക്കണം.
എന്നാൽ ഒരു ദൈവമേ ഉള്ളൂ, അത് യേശുക്രിസ്തുവിൻ്റെ പിതാവാണ്.

“പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ‍ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതുമാകുന്നു. യേശുക്രിസ്തുവെന്ന ഏക കർ‍ത്താവും നമുക്കുണ്ട്.” – 1 കൊരി. 8:6

“ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും അറിയുന്നതാണു നിത്യജീവൻ.” – യോഹന്നാൻ 17:3

യേശുക്രിസ്തു ഏകജാതനായ പുത്രൻ‍ (യോഹന്നാൻ 3:16), അദൃശ്യനായ ദൈവത്തിൻ്റെ പ്രതിരൂപം (കൊലോസ്യർ 1:15), എല്ലാ സൃഷ്ടികൾ‍ക്കും മുമ്പുള്ള ആദ്യജാതൻ‍ (കൊലോസ്യർ 1:15), യേശു കർത്താവ് (യോഹ. 13:13, വെളിപാട് 22:21, അപ്പ:പ്ര 2:36, 1 കോറന്തി 12:3, റോമർ 10:9, ലുക്ക: 6:46, യോഹന്നാൻ 6:68 )

Share: