ബുദ്ധിയേക്കാൾ മേലെയാണ് വിവേകം. വിവേകത്തേക്കാൾ മേലെയാണ് ആത്മാവ്!
ബുദ്ധിയും വിവേകവും ഒരു സപ്പോർട്ട് മാത്രമാണ്. ആത്മാവിലാണ് വിശ്വസിക്കേണ്ടത്.
പണ്ഡിതന്മാർ ബുദ്ധിയിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പലപ്പോഴും അവർക്ക് തെറ്റിപ്പോകുന്നത്. സ്വന്തം പാണ്ഡിത്യം അവരെ രക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു!
ദൈവം പണ്ഡിതരെ വിശ്വസിക്കാനല്ല പറയുന്നത്, മറിച്ച്; ആത്മാവ് ഉള്ളവരെ വിശ്വസിക്കാനാണ്.