നിങ്ങളുടെ പ്രാർത്ഥന ആത്മാവിലും സത്യത്തിലും ആയിരിക്കണം.
അത് എങ്ങനെ തിരിച്ചറിയാം?
യഹോവ നിങ്ങളുടെ ദൈവമായിരിക്കണം
യേശുക്രിസ്തുവിനെ കർത്താവായും സ്വീകരിക്കണം.
അതായത് യഹോവ ദൈവവും, യശുക്രിസ്തു കർത്താവുമാണ്.
പ്രാർത്ഥിക്കുമ്പോൾ ദൈവകല്പന ലംഘിച്ചുകൊണ്ട് പ്രാർത്ഥിക്കരുത്. പ്രതിമ വച്ച് വിഗ്രഹാരാധന ചെയ്യരുത്.
പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ഹൃദയമാണ് സംസാരിക്കേണ്ടത്. പുസ്തകം വായിച്ച് ഡമ്മി പ്രാർത്ഥന ചെയ്യരുത്. നിങ്ങളുടെ മോഹം തൃപ്തിപ്പെടുത്താനുള്ള പ്രാർത്ഥനയും അരുത്. തിന്മയായത് ചോദിക്കരുത്.
മനുഷ്യന് അറിയാവുന്നതും നല്കപ്പെട്ടിട്ടുള്ളതുമായ അടിസ്ഥാന കാര്യങ്ങൾ പോലും നോക്കാതെ പരിശുദ്ധനും നീതിമാനുമായ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ശരിയല്ല. ആത്മാവിലും സത്യത്തിലും ഉള്ള പ്രാർത്ഥന സ്വീകരിക്കപ്പെടും, ദൈവം അതിന് ഉത്തരമരുളുകയും ചെയ്യും.