
ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെന്നാൽ, സത്യസന്ധതയോടെയുള്ള, ആത്മാവിൽ നിന്നും, സത്യത്തിൽ നിന്നും ഉള്ള പ്രവർത്തനമാണ്. യേശു മുഴുവൻ സമയവും പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയല്ല ചെയ്തത്, യേശു പ്രവൃത്തിയാണ് ചെയ്തത്. യേശുവിൻ്റെ പ്രവൃത്തിയുടെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെന്നാൽ ആത്മാവിനാൽ നയിക്കപ്പെടുന്ന അവസ്ഥയും, അതുവഴിയുണ്ടാകുന്ന പ്രവർത്തനങ്ങളുമാണ്. പ്രാർത്ഥന ദൈവത്തോടുള്ള സംഭാഷണമാണ്. “പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണ്.” (യാക്കോബ് 2:26)