ദൈവം ഏകൻ

By April 11, 2020Bible Facts

ബൈബിളിൽ‍ ദൈവം ഒരുവനെന്നു 7000 പ്രാവശ്യം എഴുതപ്പെട്ടിരിക്കുന്നു! 10000 വാക്യങ്ങളിൽ‍ ദൈവം ഏകനെന്നു സുവ്യക്തമായും അവ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നു! ദൈവം ഏകനാണ് എന്ന കാര്യം മാറ്റമില്ലാത്തതാണ്.

ദൈവം ഒരുവൻ‍.

പുത്രനും പരിശുദ്ധാത്മാവും പിതാവിൽ നിന്ന് പുറപ്പെടുന്നത് ആണ്.‍

ഏകസത്യദൈവം – പിതാവ്.

ദൈവം ആത്മാവാണ്. ഈ ആത്മാവ് തന്നെയാണ് പുത്രനിലും ഉള്ളത്. ഈ ആത്മാവ് തന്നെയാണ് പരിശുദ്ധാത്മാവിലും ഉള്ളത്. ഈ ആത്മാവ് തന്നെയാണ് പ്രവാചകന്മാരിലും ഉണ്ടായിരുന്നത്. ഈ ആത്മാവ് തന്നെയാണ് അപ്പസ്തോലന്മാരിലും വന്നത്. ഈ ആത്മാവ് തന്നെയാണ് മനുഷ്യരിലും വരുന്നത്.

ദൈവം ഏകൻ (റോമ: 3:30)
ദൈവം ഒരുവൻ (1 തിമൊ: 2:5)
യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ (ആവ: 6:4).
ദൈവം ഏകനാണ്. (ഗലാത്തിയാ 3:20)
പിതാവായ ഏകദൈവമേ നമുക്കുള്ളു. (1 കൊരി: 8:6)
ദൈവം ആത്മാവാകുന്നു. (യോഹ: 4:24)

ത്രീയേകം എന്ന വാക്ക് ബൈബിളിൽ‍ ഇല്ല. ത്രീയേകം എന്ന വാക്ക് രണ്ട് വർ‍ത്തമാനം പറയുന്നു. മൂന്നാണ് എന്നും, ഒന്നാണ് എന്നും. ഒന്നായിരിക്കെ മൂന്നാണ് എന്നും, മൂന്നായിരിക്കെ ഒന്നാണ് എന്നും. ദൈവം ത്രിയേകൻ അല്ല. ഏകൻ.

ദൈവം ഏകൻ – പിതാവായ ദൈവം.

Share: