സ്നാപക യോഹന്നാന് ശേഷം മറ്റൊരു പ്രവാചകൻ വരുവാനില്ല!

By April 11, 2020Bible Facts

സ്നാപക യോഹന്നാന് ശേഷം മറ്റൊരു പ്രവാചകൻ പ്രവാചക പരമ്പരയിൽ നിന്ന് വരുവാനില്ല. ഇത് യേശുക്രിസ്തു കള്ളപ്രവാചകന്മാർക്കെതിരെ മുന്നറിയിപ്പു തന്നതാണ്.

സ്നാപക യോഹന്നാനാണ് അവസാനത്തെ പ്രവാചകൻ. അത് ശേഷം മറ്റൊരു പ്രവാചകൻ വരുവാനില്ല.

“നിയമവും പ്രവാചകന്മാരും യോഹന്നാൻ‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.” (ലൂക്കാ 16:16)

പതിനേഴ് പ്രവാചകന്മാരെ ഓരോ കാലഘട്ടങ്ങളിലും ദൈവം അയച്ചിട്ടുണ്ട്. യോനാ, ജോയേൽ, ആമോസ്, ഹോസിയ, ഏശയ്യ, മിക്കാ, നാഹും, സെഫാനിയ, ഹബക്കുക്ക്, ജെറെമിയ, ദാനിയേൽ, ഒബാദിയ, എസെക്കിയേൽ, ഹഗ്ഗായി, സഖറിയാ, മലാക്കി, സ്നാപക യോഹന്നാൻ എന്നിവരാണ് അവർ.

പ്രവാചകന്മാരുടെ കാലഘട്ടം യോഹന്നാൻ വരെ ആയിരുന്നു, അതിന് ശേഷം ആ കാലഘട്ടമല്ല. അതിന് ശേഷം ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നു.

സ്നാപക യോഹന്നാന് ശേഷം ഇനി ഒരു പ്രവാചകൻ വരാനില്ല. യേശുക്രിസ്തുവിൻ്റെ വരവോടെ ദൈവാരാജ്യത്തിൻ്റെ സുവിശേഷത്തിന് വഴിയൊരുങ്ങി!

Share: