പുരാതനനാളിൽ തിരുവെഴുത്തുകൾ പകർത്തിയെഴുതുന്ന ഒരു രീതിയുണ്ടായിരുന്നു. ദൈവം ഏർപ്പെടുത്തിയ ഒരു ക്രമീകരണമായിരുന്നു അത്. നിയമത്തിൻ്റെ പകർപ്പു സ്വന്തം കൈകൊണ്ട് എഴുതിയുണ്ടാക്കണമെന്ന് ദൈവം ഇസ്രായേൽ ജനത്തോട് ആവശ്യപ്പെട്ടു. കൂടാതെ ലിഖിതനിയമം പരിരക്ഷിക്കാനും അതു ജനത്തെ പഠിപ്പിക്കാനും ഉള്ള ഉത്തരവാദിത്വം ദൈവം ലേവ്യരെ ഏൽപ്പിച്ചു. (ആവർത്തനം 31:26; നെഹമ്യ 8:7). ജൂതന്മാർ ബാബിലോണിൽ നിന്ന് തിരിച്ചുവന്നശേഷം പകർപ്പെഴുത്തുകാരുടെ (സോഫറീമുകളുടെ) ഒരു കൂട്ടം രൂപംകൊണ്ടു. നൂറ്റാണ്ടുകൾകൊണ്ട് അവർ ഈ പുസ്തകങ്ങൾ അതീവശ്രദ്ധയോടെ പകർത്തിയെഴുതി. മധ്യയുഗത്തിൽ മാസൊരിറ്റുകാർ എന്നറിയപ്പെടുന്ന ഒരു കൂട്ടം ജൂതശാസ്ത്രിമാർ ഈ രീതി തുടർന്നു.
യേശുക്രിസ്തുവിൻ്റെ ചില അപ്പോസ്തലന്മാരും ചില ആദിമകാല ശിഷ്യന്മാരും ചേർന്നാണ് ഗ്രീക്കുതിരുവെഴുത്തുകളിലെ 27 പുസ്തകങ്ങൾ (പുതിയ നിയമം) തയ്യാറാക്കിയത്. ജൂതശാസ്ത്രിമാരുടെ രീതി അനുകരിച്ചുകൊണ്ട് ആദിമകാല ക്രിസ്ത്യാനികൾ ആ പുസ്തകങ്ങളുടെ കോപ്പികൾ ഉണ്ടാക്കി. (കൊലോസ്യർ 4:16). റോമൻ ചക്രവർത്തിയായ ഡയക്ലീഷ്യനും മറ്റനേകരും ആദിമകാല ക്രിസ്തീയലിഖിതങ്ങളെല്ലാം നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആയിരക്കണക്കിനു പുരാതന കൈയെഴുത്തുപ്രതികൾ പരിരക്ഷിക്കപ്പെട്ടു. കൂടാതെ ക്രിസ്തീയലിഖിതങ്ങൾ മറ്റു ഭാഷകളിലേക്കു മൊഴിമാറ്റം നടത്തുകയും ചെയ്തു. അർമേനിയൻ, കോപ്ടിക്, എത്യോപിക്, ജോർജിയൻ, ലത്തീൻ, സുറിയാനി എന്നിങ്ങനെയുള്ള പുരാതനഭാഷകളിലേക്കാണു ബൈബിൾ ആദ്യകാലങ്ങളിൽ വിവർത്തനം ചെയ്തത്.
അതേസമയം ഇന്ന് മതത്തിന് അനുകൂലമായി ചിട്ടപ്പെടുത്തിയ പരിഭാഷകളും, ശരിയായ പരിഭാഷയും ലാഭമാണ്. ഇതിൽ ശരിയായ പരിഭാഷ വേണം തിരഞ്ഞെടുക്കാൻ.