ബൈബിൾ ഉണ്ടാക്കിയത് സഭയാണോ?

By April 13, 2019Bible Facts, Religion

പുരാ​ത​ന​നാ​ളിൽ തിരു​വെ​ഴു​ത്തു​കൾ പകർത്തിയെഴുതുന്ന ഒരു രീതി​യു​ണ്ടാ​യി​രു​ന്നു. ദൈവം ഏർപ്പെ​ടുത്തിയ ഒരു ക്രമീ​ക​ര​ണ​മാ​യി​രു​ന്നു അത്‌. നിയമ​ത്തിൻ്റെ പകർപ്പു സ്വന്തം കൈ​കൊണ്ട് എഴുതി​യു​ണ്ടാ​ക്ക​ണ​മെന്ന് ദൈവം ഇസ്രാ​യേൽ ജനത്തോട് ആവശ്യ​പ്പെട്ടു. കൂടാതെ ലിഖി​ത​നി​യമം പരിര​ക്ഷി​ക്കാ​നും അതു ജനത്തെ പഠിപ്പി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം ദൈവം ലേവ്യരെ ഏൽപ്പിച്ചു. (ആവർത്തനം 31:26; നെഹമ്യ 8:7). ജൂതന്മാർ ബാബിലോ​ണിൽ നിന്ന് തിരി​ച്ചു​വ​ന്ന​ശേഷം പകർപ്പെഴു​ത്തു​കാ​രു​ടെ (സോഫ​റീ​മു​ക​ളു​ടെ) ഒരു കൂട്ടം രൂപം​കൊ​ണ്ടു. നൂറ്റാ​ണ്ടു​കൾകൊണ്ട് അവർ ഈ പുസ്‌ത​കങ്ങൾ അതീവ​ശ്ര​ദ്ധ​യോ​ടെ പകർത്തിയെഴുതി. മധ്യയു​ഗ​ത്തിൽ മാസൊ​രി​റ്റു​കാർ എന്നറി​യ​പ്പെ​ടുന്ന ഒരു കൂട്ടം ജൂതശാ​സ്‌ത്രി​മാർ ഈ രീതി തുടർന്നു.

യേശു​ക്രി​സ്‌തു​വിൻ്റെ ചില അപ്പോ​സ്‌ത​ല​ന്മാ​രും ചില ആദിമ​കാല ശിഷ്യ​ന്മാ​രും ചേർന്നാ​ണ്‌ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ 27 പുസ്‌ത​കങ്ങൾ (പുതിയ നിയമം) തയ്യാറാക്കിയത്. ജൂതശാ​സ്‌ത്രി​മാ​രു​ടെ രീതി അനുകരി​ച്ചു​കൊണ്ട് ആദിമ​കാല ക്രിസ്‌ത്യാ​നി​കൾ ആ പുസ്‌ത​ക​ങ്ങ​ളു​ടെ കോപ്പി​കൾ ഉണ്ടാക്കി. (കൊ​ലോ​സ്യർ 4:16). റോമൻ ചക്രവർത്തി​യായ ഡയക്ലീഷ്യനും മറ്റനേ​ക​രും ആദിമ​കാല ക്രിസ്‌തീ​യ​ലിഖിതങ്ങളെല്ലാം നശിപ്പി​ക്കാൻ ശ്രമി​ച്ചെ​ങ്കി​ലും ആയിര​ക്ക​ണ​ക്കി​നു പുരാതന കൈയെഴുത്തുപ്രതികൾ പരിര​ക്ഷി​ക്ക​പ്പെട്ടു. കൂടാതെ ക്രിസ്‌തീ​യ​ലി​ഖി​തങ്ങൾ മറ്റു ഭാഷകളിലേക്കു മൊഴി​മാ​റ്റം നടത്തു​ക​യും ചെയ്‌തു. അർമേ​നി​യൻ, കോപ്‌ടി​ക്‌, എത്യോ​പിക്‌, ജോർജി​യൻ, ലത്തീൻ, സുറി​യാ​നി എന്നിങ്ങ​നെ​യുള്ള പുരാ​ത​ന​ഭാഷ​ക​ളി​ലേ​ക്കാ​ണു ബൈബിൾ ആദ്യകാ​ല​ങ്ങ​ളിൽ വിവർത്തനം ചെയ്‌തത്‌.

അതേസമയം ഇന്ന് മതത്തിന് അനുകൂലമായി ചിട്ടപ്പെടുത്തിയ പരിഭാഷകളും, ശരിയായ പരിഭാഷയും ലാഭമാണ്. ഇതിൽ ശരിയായ പരിഭാഷ വേണം തിരഞ്ഞെടുക്കാൻ.

Share: