മതത്തിൻ്റെ വഴി ഇല്ല!

By March 1, 2019Religion

ജാതികളുടെ കൂട്ടത്തിൽ മതരഹിതസമൂഹവും മതാധിഷ്ഠിതസമൂഹവും ഉണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും മതം രാഷ്ട്രത്തെ വിഴുങ്ങി കളഞ്ഞിരിക്കുന്നു. ദൈവസഭക്കു പ്രത്യേക മതമോ രാഷ്ട്രമോ ഇല്ല! എന്നാൽ രണ്ടു കൂട്ടരുടെയും ഇടയിൽ അവർ പാർക്കുകയും ചെയ്യും. ദൈവസഭയിലെ അംഗങ്ങളായ ആത്മാവിൽ നയിക്കപ്പെടുന്നവരായ ക്രിസ്ത്യാനികൾ ഒരു മതത്തിൻ്റെയും അനുയായികളല്ല. അവർ സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവവിശ്വാസികളാണ്.

2019 ഫെബ്രുവരി 11 ന് കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ പോപ്പ് ഫ്രാൻസിസും, സുന്നി ഇസ്ലാം സമൂഹത്തിൻ്റെ പ്രധാന ഇമാമുമായ ഷെയ്ഖ് അഹ്മദ് അൽ തയ്ബയും ധാരണ പത്രത്തിൽ ഒപ്പുവച്ചു. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ലോക സാമൂഹിക, രാഷ്ട്രീയ, മേഖലകളിൽ വിപ്ലവം ഉണ്ടാക്കാവുന്ന ഉടമ്പടിയിൽ ഇരുവരും കൈകോർത്തത്. ഈ കൂടിക്കാഴ്ച കത്തോലിക്കാ – ഇസ്ലാം സമൂഹങ്ങളുടെ ധാരണയ്ക്കപ്പുറത്ത്, ലോക മതങ്ങളുടെ അനേക പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടത്തപ്പെട്ടത്. ‘സഹോദരത്വത്തിൻ്റെ ഉടമ്പടി’ (Declaration of fraternity) എന്ന പേരിൽ നിലവിൽ വന്ന ധാരണയിലൂടെ മതങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. വത്തിക്കാൻ എംബസ്സിയുടെ ഔദ്യോദിക പ്രസ്താവന പ്രകാരം ദീർഘ നാളുകളായുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് വ്യത്യസ്ത മതത്തിലുള്ളവർക്ക് തമ്മിൽ ഏകീകരണം ഉണ്ടാക്കുവാനും, പ്രാർത്ഥിക്കുവാനുമുള്ള ഉടമ്പടി സംജാതമായത്. ‘ദൈവത്തിൻ്റെ ഹിതപ്രകാരം’ ആണ് ഈ ഉടമ്പടിയിലേക്ക് കരം നീട്ടുന്നത് എന്ന് പോപ്പ് തദ്ദവസരത്തിൽ അറിയിച്ചു. നൂറുകണക്കിന് ലോകമതങ്ങൾ നിലവിലുള്ള സാമൂഹിക പശ്ചാതലത്തിൽ ആകാംക്ഷയോടെയാണ് ഭരണകൂടങ്ങൾ ഈ ഉടമ്പടിയെ നോക്കി കാണുന്നത്.

മതത്തിൻ്റെ വഴി ഒരിക്കലും യേശുക്രിസ്തു പഠിപ്പിച്ച വഴിയല്ല.

Share: