ബാബേൽ ഗോപുരത്തിൻ്റെ ചരിത്രം!

By February 11, 2019History

നോഹയുടെ കാലത്തെ ജലപ്രളയത്തിന് ശേഷം രൂപം കൊണ്ട സമൂഹം, ശിനാർ എന്ന സ്ഥലത്തെത്തുകയും അവിടെ ഒരു സമതലത്തിൽ താമസിക്കുവാനും തുടങ്ങി. നോഹയുടെ മകനായ ഹാമിൻ്റെ മകൻ‍ നിമ്രോദ്, സത്യത്തിൻ്റെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങി. ലോകത്തിലെ ആദ്യത്തെ സ്വേച്ഛാതിപധിയായിതീർന്ന നിമ്രോദ്, ബാബേൽ ‍(ബാബിലോൺ‍) എന്ന നഗരത്തെ തലസ്ഥാനമാക്കിയാണ് ഭരിച്ചിരുന്നത്. മികച്ച വില്ലാളി വീരനായിരുന്ന നിമ്രോദിൻ്റെ കഴിവിൽ ‍ധാരാളം ആളുകൾ ആകൃഷ്ടരായി. അവർ‍ നിമ്രോദിനെ സൂര്യൻ്റെ അവതാരമായും, പ്രകൃതിയിലുള്ള മറ്റു ഗോളങ്ങളെയും നക്ഷത്രങ്ങളെയും ദേവന്മാരായും സങ്കല്പിച്ച് ആരാധിക്കുവാൻ തുടങ്ങി. ഒരിക്കൽ‍ കൂടി ജലപ്രളയത്താല്‍ ദൈവം നശിപ്പിക്കാതിരിക്കേണ്ടതിന്, അവർ‍ വലിയ ഒരു ഗോപുരം പണികഴിപ്പിച്ചു. ഇതിനെ ബാബേൽ‍ ഗോപുരം എന്ന പേരില് ‍അറിയപ്പെടുന്നു. ഇവരുടെ സംഘടിത ശക്തി നഷ്ടപ്പെടാതിരിക്കാൻ‍ ഇവർ‍ ഒരു സ്ഥലത്ത് തന്നെ കൂടി താമസിക്കുവാൻ‍ തീരുമാനിച്ചു. സ്വർഗ്ഗത്തോളമെത്തുന്ന ഒരു ഗോപുരമായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ എല്ലാ കഴിവും അദ്ധ്വാനവും അതിനായി ഉപയോഗിച്ചു.

സ്വർഗ്ഗത്തിലേക്കുയരുന്ന ഒരു മഹാസൗധം പണിതെടുക്കുന്ന തിരക്കിലായിരുന്നു ജനങ്ങൾ. ജനങ്ങൾ നിമ്രോദിനു മുന്നിൽ വണങ്ങുന്നു. അവരുടെ അധ്വാനം മുഴുവൻ വ്യർത്ഥമായ ഒരു കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. ദൈവത്തെ മറന്നുകൊണ്ടുള്ള പ്രവൃത്തിക്ക് നിമ്രോദും ജനവും ശിക്ഷിക്കപ്പെടുന്നു. വ്യതിചലനത്തിനുള്ള ശിക്ഷയെ ഓർമ്മിപ്പിക്കുന്നു ഈ ഗോപുരം; അതോടൊപ്പം തന്നെ ദൈവഹിതത്തിനെതിരായ മനുഷ്യാദ്ധ്വാനത്തിൻ്റെ നിഷ്ഫലമായ അദ്ധ്വാനവും. ഉയരത്തിലേക്കു പൊങ്ങിയിരുന്ന ബാബേൽ ഗോപുരം ദൈവത്തിനടുത്തെത്താനുള്ള തെറ്റായവഴിയെ സൂചിപ്പിക്കുന്നു. ഉയരത്തിൽ മനുഷ്യൻ പണിതുയർത്തുന്ന മതത്തിൻ്റെ ഗോപുരങ്ങൾ നിഷ്‌ഫലമാണ്. ബാബേൽ ഗോപുരം ഒരു പ്രതീകമാണ്. അവസാനം ആ ഗോപുരം തകർക്കപ്പെടും. ജനമോ ശിക്ഷിക്കപ്പെടുകയും ചെയ്യും!

Share: